‘പാവനകുളം സുന്ദരം’ പദ്ധതിക്ക് തുടക്കം

‘പാവനകുളം സുന്ദരം’ പദ്ധതിക്ക് തുടക്കം
‘പാവനകുളം സുന്ദരം’ പദ്ധതിക്ക് തുടക്കം
Share  
2025 Jan 10, 09:09 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

ഓട്ടക്കാഞ്ഞിരം : പരുത്തുംപാറ-പനച്ചിക്കാട് ക്ഷേത്രം റോഡിൽ ഓട്ടക്കാഞ്ഞിരം കവലയ്ക്കുസമീപം ‘പാവനകുളം സുന്ദരം’ പദ്ധതിക്ക് തുടക്കമായി. മാലിന്യം നിറഞ്ഞ്‌ കാടുപിടിച്ചുകിടന്ന പാവന കുളം വൃത്തിയാക്കി സായാഹ്ന വിശ്രമകേന്ദ്രമാക്കുകയാണ് ലക്ഷ്യം. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയോടെ ജനകീയ പങ്കാളിത്തംവഴി കുളവും പരിസരവും വൃത്തിയാക്കി സൗന്ദര്യവത്കരിക്കുകയാണ് ലക്ഷ്യം.


പഞ്ചായത്ത്‌ ഉടമസ്ഥതയിലുള്ള കുളവും പരിസരപ്രദേശങ്ങളും വർഷങ്ങളായി മാലിന്യം നിറഞ്ഞുകിടക്കുകയായിരുന്നു. വിവിധ പദ്ധതികൾക്ക് ശ്രമം നടത്തിയെങ്കിലും ഒന്നും ഫലവത്തകാതെ വന്നതോടെയാണ് ജനകീയ പങ്കാളിത്തംവഴി പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പൂച്ചെടികളും വെച്ചുപിടിപ്പിക്കും. പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആനി മാമ്മൻ നിർമാണോദ്ഘാടനം നിർവഹിച്ചു. വികസന സമിതി കൺവീനർ എം.എൻ.ഓമനക്കുട്ടൻ, ഗ്രാമപ്പഞ്ചായത്തംഗം സുമാ മുകുന്ദൻ, പ്രമോദ് കൃഷ്ണൻ, ജോർജ് മേമന, വാസുദേവൻ നായർ, ശ്രീജേഷ്, ബിനോയ്‌ എന്നിവർ നേതൃത്വം നൽകി.


ഒന്നാംഘട്ടം രണ്ടുമാസംകൊണ്ട്


‘കുടുംബസമേതം വിശ്രമിക്കാനെത്തുന്നവർക്ക് ചാരുബെഞ്ചുകൾ, സെൽഫി കോർണർ, ടീ സ്റ്റാൾ എന്നിവയടക്കം രണ്ടുമാസംകൊണ്ട് ഒന്നാംഘട്ടം പൂർത്തിയാക്കും.’


-ജയൻ കല്ലുങ്കൽ, വാർഡ് മെമ്പർ.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25