.jpg)
കടയ്ക്കൽ :ക്ഷീരമേഖലയിൽ അനന്തമായ തൊഴിൽ സാധ്യതകളുള്ളത് കർഷകർ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. ചാണപ്പാറ സന്മാർഗദായിനി സ്മാരക വായനശാലയുടെ വാർഷികത്തിന്റെ ഭാഗമായി നടന്ന ക്ഷീരവികസന സെമിനാറും കർഷക അവാർഡ്ദാനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നിയോജകമണ്ഡലത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്ന മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡ് വിതരണവും മികച്ച ക്ഷീരകർഷകരെ ആദരിക്കലും മന്ത്രി നിർവഹിച്ചു. കണ്ണങ്കോട് സുധാകരൻ ചടങ്ങിൽ അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ.സി.അനിൽ, കാംകോ ഡയറക്ടർ എസ്.ബുഹാരി, ചിതറ എസ്.മുരളി, കെ.എൽ.ഡി. ബോർഡ് എം.ഡി. ഡോ.രാജീവ്, ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. അജിത്ത്, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഡി.ഷൈൻകുമാർ, ജി.എസ്.പ്രിജിലാൽ, മഹേഷ് നാരായണൻ, ബി.ആശ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group