കൊട്ടിയം : ഭിന്നശേഷിക്കാരായ ആളുകൾ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിത്തുടങ്ങിയതായി മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷിക്കാരുടെ കലാമേളയും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാരിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധസേവകരുടേയും ശ്രമഫലമായി സമൂഹത്തിന്റെ നാനാമേഖലകളിലും വിവിധ തൊഴിൽ ചെയ്യുന്നതിനും, കലാകായിക സാങ്കേതികരംഗങ്ങളിൽ മികവ് പുലർത്തുന്നതിനും ഇവർക്ക് കഴിയുന്നു.
ഇത് വളരെയധികം പ്രശംസനീയമാണ്-മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യശോദ അധ്യക്ഷയായി. പി.സി.വിഷ്ണുനാഥ് എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.സജീവ്, സി.ഡി.പി.ഒ. അല്ലി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ, വികസന ചെയർപേഴ്സൺ സുശീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിഷ സാജൻ, സുർജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകാരന്മാരായ സജി, പാറു എന്നിവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group