വികസനം പ്രകൃതിയേയും മനുഷ്യനേയും നശിപ്പിച്ചു കൊണ്ടാകരുത്. വിജയ രാഘവൻ ചേലിയ.

വികസനം പ്രകൃതിയേയും മനുഷ്യനേയും നശിപ്പിച്ചു കൊണ്ടാകരുത്.   വിജയ രാഘവൻ ചേലിയ.
വികസനം പ്രകൃതിയേയും മനുഷ്യനേയും നശിപ്പിച്ചു കൊണ്ടാകരുത്. വിജയ രാഘവൻ ചേലിയ.
Share  
2025 Jan 09, 09:14 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

വികസനം പ്രകൃതിയേയും

മനുഷ്യനേയും നശിപ്പിച്ചു

കൊണ്ടാകരുത്. 


വിജയ രാഘവൻ ചേലിയ.


കെ റെയിൽ വേണ്ട കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി കെ റെയിൽ വിരുദ്ധ ജനകീയ സമരസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരസമിതി വടകര മേഖല കമ്മിറ്റി വടകര അഞ്ച് വിളക്ക് ജംങ്ക്ഷനിൽ പ്രതിഷേധ സംഗമം നടത്തി. സമരസമിതി വടകര നിയോജക മണ്ഡലം ചെയർമാൻ ശ്രീ.രാമചന്ദ്രൻ ടി.സി അദ്ധ്യക്ഷം വഹിച്ച പ്രതിഷേധ സംഗമം NAPM സംസ്ഥാന കൺവീനർ ശ്രീ. വിജയ രാഘവൻ ചേലിയ 

ഉത്ഘാടനം ചെയ്തു. സമര സമിതി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ.നിജിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.


whatsapp-image-2025-01-09-at-19.41.26_d25f45a0

കേരളത്തിൽ വികസന നയം കൊട്ടിഘോഷിക്കുകയും കേരള സർക്കാർ കേരളത്തെ വിനാശത്തിലേക്ക് തള്ളിവിടുകയുമാണെന്നും വരുംതലമുറക്ക് ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ലാതാക്കുന്ന വികസന പ്രവർത്തനം നടത്തുന്നത് കമ്യൂണിസ്റ്റ് സർക്കാരിന് യോജിച്ച പ്രവർത്തനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കിയാൽ കേരളം മരുഭൂമിയായി മാറുമെന്നതിൽ സംശയമില്ലെന്നും പ്രകൃതിയെ ഉന്മൂലനാശം വരുത്താത്ത വികസന പ്രവർത്തനം മാത്രമേ നടത്താവൂ എന്നും മറിച്ചുള്ള പ്രവർത്തനങ്ങൾ മനുഷ്യവംശം തന്നെ ഇല്ലാതാക്കുമെന്നും ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.


krail3

സമരസമിതി കോഴിക്കോട് ജില്ലാ ചെയർമാൻ ജ: ടി.ടി ഇസ്മായിൽ സാഹിബ്, സമരസമിതി ജില്ലാ കൺവീനർ ശ്രീ.വരപ്രത്ത് രാമചന്ദ്രൻ , സമരസമിതി സംസ്ഥാന കൺവീനർ പി.എം. ശ്രീകുമാർ, വടകര നിയോജകമണ്ഡലം യു ഡി .എഫ് കൺവീനർ ജ: എൻ.പി അബ്ദുള്ള ഹാജി, വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സതീശൻ കുരിയാടി, രഞ്ജിത്ത് കണ്ണോത്ത്, കുനിയിൽ വേണു, എം.ബാലകൃഷ്ണൻ, സതി ടീച്ചർ മടപ്പള്ളി, പി.എസ്സ്. രഞ്ജിത്ത്, രവീന്ദ്രൻ അമ്യതം ഗമയ, ഒ.കെ അശോകൻ, ബാലകൃഷ്ണൻ പാമ്പള്ളി, ഫസലു പുതുപ്പണം, ജയരാജൻ ചോറോട് തുടങ്ങിയവർ സംസാരിച്ചു.


krail1

ഇക്ബാൽ അഴിയൂർ, നസീർ വിരോളി , ഉത്തമൻ മടപ്പള്ളി, രാജൻ മാസ്റ്റർ, അഹമ്മദ് കല്പക, രാഗേഷ് കെ.ജി, സജ്ന സി.കെ, രമ കുനിയിൽ, പവിത്രൻ ചോറോട്, അശോകൻ കളത്തിൽ, എന്നിവർ പ്രതിഷേധ സംഗമത്തിന് നേതൃത്വം നൽകി. പ്രതിഷേധസംഗമത്തിന് ഷുഹൈബ് കൈ താൽ അഴിയൂർ നന്ദി പ്രകാശിപ്പിച്ചു.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25