ചെറുവത്തൂർ : കുടുംബശ്രീ ജില്ലാമിഷൻ സ്നേഹിത ജെൻഡർ ഹെല്പ് ഡെസ്ക് ചന്തേര ജനമൈത്രി പോലീസുമായി സഹകരിച്ച് ചന്തേര പോലീസ് സ്റ്റേഷനിൽ 'സ്നേഹിത എക്സ്റ്റൻഷൻ സെന്റർ ഫോർ കൗൺസലിങ്' തുടങ്ങി. എല്ലാ വെള്ളിയാഴ്ചയും ഒരു സ്ഥിരം കൗൺസലറുടെ സേവനവും മറ്റുദിവസങ്ങളിൽ സമീപ ഗ്രാമപ്പഞ്ചായത്തുകളിൽനിന്നുള്ള കൗൺസലർമാരുടെ സേവനവും ലഭ്യമാക്കും. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്ത് ഉദ്ഘാടനംചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഡിനേറ്റർ ടി.ടി. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചന്തേര പോലീസ് ഇൻസ്പെക്ടർ കെ.പ്രശാന്ത് അധ്യക്ഷനായി. പിലിക്കോട് സി.ഡി.എസ്. ചെയർപേഴ്‌സൺ പി.ശാന്ത, സബ് ഇൻസ്പെക്ടർ കെ.പി.സതീഷ്, കുടുംബശ്രീ എ.ഡി.എം.സി. ഡി.ഹരിദാസ്, കുടുംബശ്രീമിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ്.മനു, ജനമൈത്രി ബീറ്റ് ഓഫീസർ പി.പി. ഷിബു എന്നിവർ സംസാരിച്ചു.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും ഡിവൈ.എസ്.പി. ഓഫീസുകൾ കേന്ദ്രീകരിച്ച് കൗൺസലിങ് സെന്റർ ഉടൻ തുടങ്ങുമെന്നും കുടുംബശ്രീമിഷൻ ജില്ലാ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ പറഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group