പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവെൽ കാർണിവെൽ തുടങ്ങി
Share
നിലമ്പൂർ : നിലമ്പൂർ പാട്ടുത്സവത്തോടനുബന്ധിച്ച് ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തിൽ കഴിഞ്ഞ 25 വർഷത്തോളമായി നടത്തുന്ന കാർണിവെലിന് തുടക്കമായി. നിലമ്പൂർ നഗരസഭാ ഉപാധ്യക്ഷ അരുമ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 26 വരെയാണ് കാർണിവെൽ. വൈകീട്ട് നാലുമുതൽ രാത്രി 10 വരെയാണ് കാർണിവെൽ. ഗതാഗത നിയന്ത്രണങ്ങളുള്ളതിനാൽ തിരക്കില്ലാതെ ആളുകൾക്ക് സൗകര്യപ്രദമായി വന്നുപോകാൻ തടസ്സമുണ്ടാവില്ല. പോലീസ്, ട്രോമാകെയർ എന്നിവർ സേവനത്തിനുണ്ടാകും. കാർണിവെൽ കമ്മിറ്റി ഭാരവാഹികളായ പി.പി. നജീബ്, പി. സക്കീർ, അലി പാത്തിപാറ, ഉസ്മാൻ പാണക്കാടൻ, വി. വിജയൻ, കെ.പി. നസീർ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group