പാലക്കാട് : കാല്പാടുപതിഞ്ഞ മണ്ണിൽ പ്രിയപ്പെട്ട എം.ടി.യെ അനുസ്മരിച്ച് വിക്ടോറിയ കോളേജും ആസ്വാദകരും. ഗവ. വിക്ടോറിയ കോളേജിന്റെയും പൂർവവിദ്യാർഥി സംഘടനയുടെയും (ഒ.എസ്.എ.) നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ തുഞ്ചൻസ്മാരക ട്രസ്റ്റ് കോഡിനേറ്ററും സാഹിത്യകാരനുമായ കെ. ശ്രീകുമാർ മുഖ്യാതിഥിയായി. എം.ടി. മലയാളത്തിന്റെ സാഹിത്യകാരൻ മാത്രമല്ല, മികച്ചൊരു സാഹിത്യപത്രാധിപർ കൂടിയാണെന്ന് കെ. ശ്രീകുമാർ പറഞ്ഞു. നല്ല രചനകളെയും രചയിതാക്കളെയും മാതൃഭൂമിയിലൂടെ അദ്ദേഹം വായനക്കാരിലെത്തിച്ചെന്നും ശ്രീകുമാർ ഓർത്തെടുത്തു.
സംവിധായകനായ എം.ടി.യെ ഓർത്തെടുക്കയായിരുന്നു ചലച്ചിത്രനിരൂപകൻ ഐ. ഷൺമുഖദാസ്. വായിക്കാത്തവർപോലും എം.ടി.യുടെ സിനിമകൾ കണ്ടിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. എം.ടി.യുടെ വിക്ടോറിയാക്കാലത്തെക്കുറിച്ച് മുൻ മലയാളവിഭാഗം മേധാവി പി. മുരളി അനുസ്മരിച്ചു. ‘രക്തംപുരണ്ട മണൽത്തരികൾ’ എന്ന രചന ജനിച്ചകഥയും അദ്ദേഹം പങ്കുവെച്ചു.
കോളേജ് പ്രിൻസിപ്പൽ പി.എം. നജീബ് ചടങ്ങിൽ അധ്യക്ഷനായി. ഒ.എസ്.എ. പ്രസിഡന്റ് പി.എം. ശ്രീവത്സൻ, എ.പി. ശ്രീകല, കെ. സന്ദീപ്, യു.എം. ശങ്കരൻ, ടി.ആർ. ആതിര, അഗ്നി ആഷിഖ് എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group