ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസിന് കാലിക്കറ്റ് സർവ്വകലാശാലയിൽ തുടക്കമായി.
ദാറുൽഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്സിറ്റിയുടെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് ഇസ്ലാമിക്ക് യൂനിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാലാ അറബിക്ക് വിഭാഗം എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഇന്തോ-അറബ് റിലേഷൻസ്' അന്താരാഷ്ട്ര കോൺഫറൻസിന് കാലിക്കറ്റ് സർവ്വകലാശാലയിലെ ഇ.എം.എസ്. സെമിനാർ കോംപ്ലക്സിൽ തുടക്കമായി.
ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു.
മലബാറിൻ്റെ ചരിത്രത്തിൽ അറബിപണ്ഡിതരുടെ സാന്നിധ്യം അവിതർക്കിതമാണ്. ശൈഖ് സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ ഇന്നും കേരളചരിത്രത്തിലെ ആധികാരികഗ്രന്ഥമാണ്. മലബാറും അറബുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവിനിമയത്തിന് ആധുനികകാലത്ത് വിപുലമായ സ്ഥിരം സംവിധാനവും കൂട്ടായ്മയുമുണ്ടാകണം.
സാംസ്കാരികപ്രാധാന്യമുള്ള കൃതികൾ പരസ്പരം പരിഭാഷപ്പെടുത്തപ്പെടണം. ദാറുൽ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്സിറ്റിക്കും കാലിക്കറ്റ് സർവ്വകലാശാലാ അറബിക്ക് വിഭാഗത്തിനും സംയുക്തമായി ഈ രംഗത്ത് പലതും ചെയ്യാൻ സാധിക്കും.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധങ്ങളും വിനിമയങ്ങളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ലീഗ് ഓഫ് ഇസ്‌ലാമിക് യൂനിവേഴ്സിറ്റീസ് ജന. സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല അറബിക് ഡിപ്പാർട്ട്മെൻ്റ് മേധാവി പ്രൊഫ.ടി.എ. അബ്ദുൽ മജീദ് അധ്യക്ഷനായി. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി മലപ്പുറം സെൻ്റർ ഡയറക്ടർ ഡോ. കെ.പി. ഫൈസൽ മാരിയാട് ആമുഖപ്രഭാഷണം നടത്തി. ദാറുൽഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി പ്രമേയപ്രഭാഷണം നിർവഹിച്ചു.
ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജോർദാൻ, ഡോ.
സ്വാലിഹ് ബിൻ യൂസുഫ് അൽ ജൗദർ ബഹ്റൈൻ, പ്രൊഫ. ഡോ. രിയാദ് ബാസു ലബനാൻ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവർ വിഷയാവതരണം നടത്തി.
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി. റഷീദ് അഹ്മദ്, സ്കൂൾ ഓഫ് ലാംഗ്വേജസ് ഡീൻ ഡോ. എ.ബി. മൊയ്തീൻകുട്ടി, പ്രൊഫ. ഡോ. എൻ.എ എം. അബ്ദുൽ ഖാദിർ തുടങ്ങിയവർ ആശംസകൾ നേർന്നു.
പ്രൊഫ. ഡോ. അലവി ഈസാ അഹ്‌മദ് അൽ ഖൗലി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അബ്ദുല്ല മഗ്‌രിബി ലബനാൻ, വലീദ് അബ്ദുൽ മുൻഇം ഈജിപ്ത്, ഹാതിം സാല അബ്ദുല്ലത്വീഫ് മുഹമ്മദ് അൽറൂമി ഈജിപ്ത്, പ്രൊഫ. ഡോ. മുഹമ്മദ് അലി ഹസൻ സെൻഹൂർ ഈജിപ്ത്, പ്രൊഫ. ഡോ. യു.വി.കെ. മുഹമ്മദ്, ഡോ. വി. നൗഷാദ്, ഡോ. ജി.പി. മുനീർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group