പട്ടിക്കാട് : കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് ഭിന്നശേഷിക്കുട്ടികൾക്കായി കലോത്സവം നടത്തി.‘സ്നേഹസ്പർശം’എന്ന പേരിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. പഞ്ചായത്തിൽ ഭൂരഹിത-ഭവനരഹിതരായ 15 പട്ടികജാതി കുടുംബങ്ങൾക്കുള്ള ആധാരക്കൈമാറ്റവും, ഭിന്നശേഷിക്കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും ചടങ്ങിൽ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വനജ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, അസീസ് പട്ടിക്കാട്, ബിന്ദു വടക്കേക്കോട്ട, എൻ.കെ. ബഷീർ, പി. ഉണ്ണിക്കൃഷ്ണൻ, സാബിറ കൊളമ്പിൽ, ശിഹാബ് വയങ്കര, എം.ടി. അബ്ദുൾ ലത്തീഫ്, കെ.പി. വത്സല, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സരസ്വതി, പരിവാർ പ്രതിനിധി അബ്ദുൾലത്തീഫ് എന്നിവർ പ്രസംഗിച്ചു.
‘ശലഭം 2025’
കൂട്ടിലങ്ങാടി : പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ‘ശലഭം 2025’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എം.കെ. റഫീഖ ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലുങ്ങൽ അബ്ദുൽ മാജിദ് അധ്യക്ഷനായി. സിനിമാനടനും സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവുമായ അമൽ ഇഖ്ബാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ടി.പി. ഹാരിസ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.പി. സൈഫുദ്ദീൻ, വി.കെ. ജലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group