തേഞ്ഞിപ്പലം : ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാല്പതാം വാർഷികത്തോടനുബന്ധിച്ച് കൈറോയിലെ ലീഗ് ഓഫ് യൂണിവേഴ്സിറ്റീസ്, കാലിക്കറ്റ് സർവകലാശാല എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘ഇന്തോ-അറബ് റിലേഷൻസ്’ അന്താരാഷ്ട്ര കോൺഫറൻസിന് കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. സെമിനാർ ഹാളിൽ തുടക്കമായി.
ലീഗ് ഓഫ് ഇസ്‌ലാമിക് യൂണിവേഴ്സിറ്റീസ് ജനറൽ സെക്രട്ടറി പ്രൊഫ. സാമി മുഹമ്മദ് റബീഹ് അശ്ശരീഫ് ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പ് മേധാവി പ്രൊഫ. ടി.എ. അബ്ദുൽ മജീദ് അധ്യക്ഷനായി. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് മുഖ്യാതിഥിയായി. ഡോ. അബ്ദുറഹ്‌മാൻ അരീഫ് അൽ മലാഹിമി ജോർദാൻ, ഡോ. സ്വാലിഹ് ബിൻ യൂസുഫ് അൽ ജൗദർ ബഹ്റൈൻ, പ്രൊഫ. രിയാദ് ബാസു ലബനാൻ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
അലീഗഢ് സർവകലാശാലാ മലപ്പുറം ഡയറക്ടർ ഡോ. കെ.പി. ഫൈസൽ, ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി. വാസുമതി, ഡോ. റഷീദ് അഹമ്മദ്, ഭാഷാവിഭാഗം ഡീൻ ഡോ. എ.ബി. മൊയ്തീൻകുട്ടി, പ്രൊഫ. എൻ.എ. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group