പിടികൂടിയത് 14000 ജലാറ്റിൻ സ്റ്റിക്കുകളും 6000 ഡിറ്റനേറ്ററുകളും
രണ്ടുപേർ കസ്റ്റഡിയിൽ
കൊഴിഞ്ഞാമ്പാറ : രേഖകളില്ലാതെ തമിഴ്നാട്ടിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്ഫോടകവസ്തുക്കൾ ഒഴലപ്പതി തേനമ്പതിയിൽ വെച്ച് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് നാലോടെ പാലക്കാട് എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പിക് അപ് വാനിൽനിന്ന് സ്ഫോടകവസ്തുക്കൾ പിടികൂടിയത്.
14000 ജലാറ്റിൻ സ്റ്റിക്കുകളും 6000 ഡിറ്റനേറ്ററുകളുമാണ് ഉണ്ടായിരുന്നത്. വാഹനത്തിലുണ്ടായിരുന്ന അങ്കമാലി മൂലേപ്പാറ ചുള്ളി ഓലിയപ്പുറ വീട്ടിൽ ജയിംസ് മാത്തച്ചൻ (27), ചാലക്കുടി എലിഞ്ഞിപ്ര പൊന്മാണി വീട്ടിൽ വിവേക് വിൽസൻ (29) എന്നിവരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. സ്ഫോടകവസ്തുക്കളെയും കസ്റ്റഡിയിലെടുത്തവരെയും കൊഴിഞ്ഞാമ്പാറ പോലീസിനു കൈമാറി. അങ്കമാലിയിലേക്കാണ് സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നതെന്ന് പിടിയിലായവർ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group