കോലഞ്ചേരി : പൂത്തൃക്ക ഗ്രാമപ്പഞ്ചായത്തിൽ സ്വർണക്കൂട് ഭിന്നശേഷി കലോത്സവവും ബഡ്‌സ് സ്കൂളിന്റെ പ്രവേശനോത്സവവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ കലോത്സവം ഉദ്ഘാടനം ചെയ്തു.
ബഡ്‌സ് സ്കൂൾ പ്രവേശനോത്സവം കോലഞ്ചേരി മെഡിക്കൽ കോളേജ് സെക്രട്ടറി ജോയി പി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പുത്തൻകുരിശ് ഡിവൈ.എസ്.പി. വി.ടി. ഷാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി ജോയ്, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മാത്യൂസ് കുമ്മണ്ണൂർ, ബിന്ദു ജയൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ രാജമ്മ രാജൻ, ബ്ലോക്ക് മെംബർ ഷൈജ റെജി തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group