ഹരിതാമൃതം പുരസ്കാരം
കേരള ജൈവ കാർഷിക
സമിതിയുടെ സംസ്ഥാന
പ്രസിഡണ്ട് വി.എ . ദിനേശന്
വടകര : മഹാത്മ ദേശ സേവ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻറെ 2025ലെ ഹരിതാമൃതം പുരസ്കാരം കേരള ജൈവ കാർഷിക സമിതിയുടെയും വൺ എർത്ത് വണ്‍ ലൈഫ് സംഘടനകളുടെയും സംസ്ഥാന പ്രസിഡണ്ട് വി.എ . ദിനേശന് .'ഒരേ ഭൂമി ഒരേ ജീവൻ ' കാർഷിക മാസികയുടെ മാനേജിങ് എഡിറ്ററും കൂടിയായ വി.എ .ദിനേശൻ ശുചിത്വമിഷൻ സംസ്ഥാന കീറി സോഴ്സ് പേഴ്സൺ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .
കണ്ണൂർ ജില്ലയിൽ മൗവ്വഞ്ചേരിയിലെ 'കലാനിലയ 'ത്തിൽ ദിനേശൻ 35 വർഷങ്ങളായി ജൈവ കാർഷിക
രംഗത്ത് സജീവസാന്നിധ്യമുറപ്പാക്കിക്കൊണ്ട് കൃഷിയെ സ്നേഹിക്കുന്നു .
ഇദ്ദേഹം നാടൻ പശു വളർത്തലിനൊപ്പം 11 ഓളം വർഷങ്ങളായി മുടങ്ങാതെ ജൈവ ജൈവ നെൽകൃഷിയും മുടങ്ങാതെ തുടരുന്നു .
കൃഷിവകുപ്പുമായും ഗ്രാമപഞ്ചായത്തുമായും സഹകരിച്ചുകൊണ്ട് പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം സ്ഥലത്തെ രാഷ്ട്രീയ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയിൽ നടക്കുന്ന പരിപാടികളിലെല്ലാം സ്വന്തം കൃഷി അറിവുകളും അനുഭവങ്ങളും പങ്കുവെക്കാറുള്ള ദിനേശൻ പഞ്ചായത്തിൽ ജൈവ ആരോഗ്യ പഠനക്ലാസ്സ്കൾക്ക് നേതൃത്വം നൽകാറുമുണ്ട് .
പഞ്ചായത്തിലെ എം സി കോർഡിനേറ്റർ കൂടിയാണ് ഈ പുരസസ്‌കാര ജേതാവ് .
ഫെബ്രുവരി ഒൻപതിന് വൈകീട്ട് 5 മണിയ്ക്ക് വടകര ടൗൺഹാളിൽ നടക്കുന്ന ഹരിതാമൃതം പതിനഞ്ചാം വാർഷികോത്സവത്തിൽ വടകര എം എൽ എ കെ. കെ. രമ പുരസ്‌കാരം സമ്മാനിക്കും . `
ട്രസ്റ്റിൻറെ ചെയർമാൻ ടി .ശ്രീനിവാസൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും .
ഹരിതാമൃതം ചെയർമാൻ പി പി ദാമോദരൻ ജേതാവിനെ പൊന്നാട അണിയിച്ചാദരിയ്ക്കും . ഹരിതാമൃതം ജനറൽ കൺവീനർ പുറന്തോടത്ത്ഗംഗാധരൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തുകയും ചീഫ് കോഡിനേറ്റർ പ്രൊഫസർ കെ കെ മുഹമ്മദ് മംഗളപത്ര സമർപ്പണം. നടത്തും ചെയ്യും .വടകരയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസാപ്രസംഗങ്ങൾ നടത്തും .
ഹരിതാമൃതം 25 പുരസ്‌കാര ജേതാവിന് മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ
(കൃഷിജാഗരൺ .ഡൽഹി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group