ബോവിക്കാനം : മുളിയാർ പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കുറച്ച് മാസങ്ങളായുള്ള പുലിഭീതിയകറ്റാൻ അടിയന്തരനടപടി വേണമെന്നാവശ്യപ്പെട്ട് കർഷകസംഘം ഇരിയണ്ണി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ബോവിക്കാനത്തുള്ള ഫോറസ്റ്റ് സെക്ഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനുപേർ മാർച്ചിൽ അണിനിരന്നു. കുട്ടികളെ സ്കൂളിലേക്കയക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. സന്ധ്യ മയങ്ങിയാൽ പുറത്തിറങ്ങാൻപോലും കഴിയുന്നില്ല. പുലിയുൾപ്പെടെയുള്ള വന്യമൃഗശല്യം തുടയാൻ ശാശ്വതപരിഹാരം വേണമെന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കർഷകസംഘം ജില്ലാ പ്രസിഡന്റ് കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.വി.സജേഷ് അധ്യക്ഷനായി. സി.പി.എം. കാറഡുക്ക ഏരിയാ സെക്രട്ടറി എം.മാധവൻ, കർഷകസംഘം ഏരിയ സെക്രട്ടറി ഇ.മോഹനൻ, പ്രസിഡന്റ് എ.വിജയകുമാർ, ബി.കെ.നാരായണൻ, വി.വാസു, പി.ബാലകൃഷ്ണൻ, പി.വി.മിനി, കെ.പ്രഭാകരൻ, പി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group