വിജ്ഞാനത്തിന്റെ കലവറതുറന്ന് കാർഷിക പ്രദർശന-വിപണനമേള
Share
ബോവിക്കാനം : കൃഷി സ്‌നേഹികൾക്ക് വിജ്ഞാനത്തിന്റെ കലവറ തുറന്ന് കാർഷിക പ്രദർശന-വിപണനമേള. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊവ്വലിൽ മേള നടത്തുന്നത്. പ്രദർശനകവാടത്തോട് ചേർന്ന് ബേഡകം കാർഷിക കർമസേന ഒരുക്കിയ നെൽവയലും കലപ്പയേന്തിയ കാളയുമാണ് കാണികളെ സ്വാഗതം ചെയ്യുന്നത്. കൃഷി-മൃഗ സംരക്ഷണ മേഖലകളിലെ അറിവുകളും സാങ്കേതികവിദ്യകളും പങ്കുവെക്കുന്നതാണ് പ്രദർശനം. സർക്കാർ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. രാവിലെ 10.30 മുതൽ ക്ലാസുകളും വൈകീട്ട് അഞ്ചുമുതൽ സെമിനാറുകളും നടക്കും. തുടർന്ന് എല്ലാ ദിവസങ്ങളിലും കലാപരിപാടികളും അരങ്ങേറുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു പറഞ്ഞു. മേള 12-ന് സമാപിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group