തൃക്കരിപ്പൂർ : റെയിൽവേ ജില്ലയോട് കാണിക്കുന്ന അഗവണനയ്ക്കെതിരേ എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യുവജന പ്രക്ഷോഭയാത്ര തുടങ്ങി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷാജഹാൻ ജാഥാ ലീഡർ എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി എം.ശ്രീജിത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടി സർവീസുകൾ മംഗളൂരുവിലേക്ക് നീട്ടുക, കോഴിക്കോട്-മംഗളൂരു റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കുക, നിർദിഷ്ട കാഞ്ഞങ്ങാട്-കാണീയൂർ റെയിൽപ്പാത യാഥാർഥ്യമാക്കുക, റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, മംഗളൂരു-തിരുവനന്തപുരം റൂട്ടിൽ പുതിയ രാത്രികാല തീവണ്ടി അനുവദിക്കുക, തിരക്ക് കൂടുതലുള്ള ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യുവജന പ്രക്ഷോഭയാത്ര സംഘടിപ്പിക്കുന്നത്. സംഘാടക സമിതി ചെയർമാൻ എം.പി.ബിജീഷ് അധ്യക്ഷനായി.
സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.ബാബു, കെ.വി.രജീഷ്, എം.സി.അജിത്, എം.ഗംഗാധരൻ, കെ.വി.ദിലീഷ്, ടി.നസീർ എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതിന് നീലേശ്വരത്തും 11-ന് കാഞ്ഞങ്ങാടും വൈകീട്ട് മൂന്നിന് മഞ്ചേശ്വരത്തും സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് കാസർകോട് നടക്കുന്ന സമാപനസമ്മേളനം സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സ്വീകരണകേന്ദ്രങ്ങളായ നീലേശ്വരത്ത് മഹിളാ സംഘം ജില്ലാ സെക്രട്ടറി പി.ഭാർഗവി, കാഞ്ഞങ്ങാട് സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി.ബാബു, മഞ്ചേശ്വരത്ത് സി.പി.ഐ. ജില്ലാ എക്സി. അംഗം വി.സുരേഷ് ബാബു എന്നിവർ സ്വീകരണങ്ങൾ ഉദ്ഘാടനം ചെയ്യും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group