ബേപ്പൂർ : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിൽ ഞായറാഴ്ച രാവിലെമുതൽ ആയിരങ്ങൾ ബേപ്പൂർ മറീനയിലെത്തി. രാമനാട്ടുകര, ഫറോക്ക് ബഡ്സ് വിദ്യാലയങ്ങളിൽനിന്നായി 55 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും കപ്പലിൽ എത്തിയപ്പോൾ വിശിഷ്ടാതിഥിയായിരുന്ന മേയർ ഡോ. ബീനാഫിലിപ്പ് കുട്ടികൾക്ക് കെയ്‌ക്ക് മുറിച്ച് മധുരം നൽകി. ഡി.ടി.പി.സി. സെക്രട്ടറി ഡോ. നിഖിൽദാസ്, കൗൺസിലർമാരായ കെ. രാജീവ്, എം. ഗിരിജ തുടങ്ങിയവരും പങ്കെടുത്തു.
ഉച്ചയ്ക്ക് മുൻപ് മറീനയിൽ ആദ്യംകണ്ടത് അറബിക്കടലിലെ ചൂണ്ടയിടൽ മത്സരമാണ്. 83 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. രണ്ടുമണിക്കൂറോളം മത്സരം നടന്നു. 970 ഗ്രാം തൂക്കമുള്ള മീൻപിടിച്ച് സുഹൈൽ ഒന്നാംസ്ഥാനം നേടി. 840 ഗ്രാം തൂക്കമുള്ള മത്സ്യംപിടിച്ച അലി ഹസൻ രണ്ടാംസ്ഥാനവും 690 ഗ്രാം തൂക്കമുള്ള മത്സ്യം പിടിച്ച് അൻസാർ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. തുടർന്നുനടന്ന ബോട്ട് ഓട്ടമത്സരവും ഫ്ലൈബോർഡ് ഡെമോ, അന്താരാഷ്ട്ര പട്ടംപറത്തൽ എന്നിവ കാണികളെ ഉത്സാഹഭരിതരാക്കി.
ബേപ്പൂർകടലിലെ സർഫിങ് ഡെമോ കാണികൾക്ക് പുത്തനനുഭവമായി. സംസ്ഥാന വിനോദസഞ്ചാരവകുപ്പിന് കീഴിൽ ഗോതീശ്വരത്ത് പ്രവർത്തിക്കുന്ന സർഫിങ് ക്ലബ്ബാണ് സർഫിങ്ങിന് നേതൃത്വം നൽകിയത്. അഡ്വഞ്ചർ സർഫിങ് ക്ലബ്ബിലെ പരിശീലകരായ കെ. ആതിര, പ്രവീൺ, എം. അശ്വന്ത്, വി.പി. അനസ്, അജ്മൽ എന്നിവരാണ് സർഫിങ് ഡെമോ അവതരിപ്പിച്ചത്.
തനിനാടൻ വള്ളംകളി
ബേപ്പൂർ ബ്രേക്ക്‌വാട്ടറിൽ ഞായറാഴ്ച നടന്ന നാടൻ വള്ളംകളി മത്സരം കാണികളുടെ മനംകവർന്നു. ഒൻപതുടീമുകൾ മത്സരിച്ചു. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി സി.ഇ.ഒ. ബിനു കുര്യാക്കോസ് നാടൻ വള്ളംകളി മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മനസ്സുനിറച്ച് ഫുഡ്ഫെസ്റ്റ്
കിഴിപ്പൊേറാട്ട, കൊത്തുപൊേറാട്ട, കപ്പയും കാന്താരിച്ചമ്മന്തിയും, ഗുലാബ്ജാമും സ്വീറ്റ്‌കോണും, ഐസ്‌ക്രീം, ഉപ്പിലിട്ടത്, അച്ചാർ, ഹോട്ട്‌ചോക്‌ലെറ്റ്, കോഴിക്കോടൻ രുചിവൈവിധ്യങ്ങളുടെ അപ്പവിഭവങ്ങൾ. ബിരിയാണിത്തരങ്ങളുടെ പറഞ്ഞുതീരാത്ത വെറൈറ്റികൾ, അങ്ങനെ എത്രയെത്ര വിഭവങ്ങൾ.
ബേപ്പൂർ വാട്ടർഫെസ്റ്റിലൊരുക്കിയ ഭക്ഷ്യവിഭവമേളയിലാണ് രുചിവൈവിധ്യങ്ങളുടെ സമ്മേളനമേളയായത്. വിശാലമായൊരുക്കിയ നൂറോളംസ്റ്റാളുകളിൽ ഏറിയവയിലും വനിതാസംരംഭകരാണ് നിറഞ്ഞുനിന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group