ഇത്കൊലപാതകരാഷ്ട്രീയക്കാരെ
ഞടുക്കിയ മറ്റൊരു വിധി
: ചാലക്കര പുരുഷു
തലശ്ശേരി: പെരിയ ഇരട്ട കൊല കേസ് വിധിയുടെ ചൂടാറും മുമ്പ് മറ്റൊരു രാഷ്ട്രീയ അരും കൊലയ്ക്കുള്ള ശിക്ഷാവിധി കൂടി വന്നതോടെ, അക്രമ രാഷ്ട്രീയക്കാരിൽ ഞെട്ടലുളവാക്കിയിരിക്കുകയാണ്.
കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക് എന്ന തരത്തിൽ കൊലക്കത്തി രാഷ്ട്രീയം കൈയ്യാളിയിരുന്ന ക്രിമിനൽ സംഘങ്ങൾ ക്കേറ്റ മറ്റൊരു കനത്ത പ്രഹരമാണ് ഇന്നലെ തലശ്ശേരി കോടതിയിൽ നിന്നുണ്ടായത്.
സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗം കണ്ണപുരത്തെ അലിച്ചി വീട്ടിൽ റിജിത്തിനെ(25) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒൻപത് പ്രതികളും കുറ്റക്കാരാണെന്ന്അഡീഷണൽ സെഷൻസ് കോടതി(മൂന്ന്) യിൽ തെളിഞ്ഞു.
കൊലപാതകം,കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ, ആയുധങ്ങളുമായി സംഘം ചേരൽ, ആയുധമുപയോഗിച്ച് പരിക്കേൽപിക്കൽ, അന്യായമായി തടഞ്ഞ് വെക്കൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. ഇതിൽ 1, 2, 4, 5, 6, 10 പ്രതികൾ ആയുധം കൈവശം വെച്ചതിന് കുറ്റക്കാരാണ്.
ജഡ്ജി റൂബി. കെ. ജോസ്ജനുവരി ഏഴിന് ശിക്ഷാ വിധിപ്രഖ്യാപിക്കും.
ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ.
കേസിലെ മൂന്നാം പ്രതി കെ.ടി.അജേഷ് സംഭവശേഷം മരരണപ്പെട്ടിരുന്നു..ആർ.എസ്.എസ്-ബി.ജെ.പി. പ്രവർത്തകരായ കണ്ണപുരം ചുണ്ടയിലെ വി.വി.സുധാകരൻ,കെ.ടി.ജയേഷ്,സി.പി.രഞ്ജിത്ത്,പി.പി. അജീന്ദ്രൻ,ഐ.വി. അനിൽ,വി.വി.ശ്രീകാന്ത്,വി.വി.ശ്രീജിത്ത്പി,.പി.രാജേഷ് ടി.വി.ഭാസ്‌ക്കരൻ എന്നിവരാണ് പ്രതികൾ.
2005 ഒക്ടോബർ മൂന്നിന്് രാത്രി 7.45-നാണ് സംഭവം.ചുണ്ട തച്ചൻ കണ്ടിക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്ന് വരുമ്പോൾ വെട്ടേറ്റ റിജിത്ത് ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടത്.അക്രമത്തിൽഡി.വൈ.എഫ്.ഐ.പ്രവർത്തകരായകെ.വി.നികേഷ്, ആർ.എസ്.വികാസ്, കെ.എൻ.വിമൽ എന്നിവർക്ക് പരിക്കേറ്റിരുന്നു.രണ്ടിന് വൈകിട്ട് ആർ.എസ്.എസ് ശാഖ നടത്തുന്നതിനെ ചൊല്ലിയുള്ളവാക്കേറ്റമാണ് അക്രമത്തിലുംതുടർന്ന് കൊലപാതകത്തിലും കലാശിച്ചത്.
കോവിഡ് തുടങ്ങുന്നതിന് മുൻപ് അഡീഷണൽ സെഷൻസ് കോടതി(ഒന്ന്)യിൽവിചാരണ തുടങ്ങിയിരുന്നുവെങ്കിലും, കോവിഡിനെ തുടർന്ന് വിചാരണ നിർത്തിവെക്കുകയായിരുന്നു. വിചാരണ വീണ്ടും തുടങ്ങിയിട്ട് ഒരു വർഷമായി.പ്രോസിക്യൂഷൻ 28 സാക്ഷികളെ വിസ്തരിച്ചു.59 രേഖകൾ അടയാളപ്പെടുത്തി.59 തൊണ്ടിമുതൽഹാജരാക്കി.സ്റ്റീൽ പൈപ്പ്. കഠാര,
വടിവാൾ, വാക്കത്തി, എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു.
ഒന്നാം പ്രതിയാണ് അക്രമത്തിന് തുടക്കമിട്ടത്. രണ്ടാം പ്രതി കത്തികൊണ്ട് റിജിത്തിന്റെ പിറകിൽ വെട്ടുകയായിരുന്നു.
നിഷ്ഠൂരമായ കൊല നടത്തിയപ്രതികൾ ശിക്ഷിക്കപ്പെട്ട തിൽ ആശ്വാസവും, സന്തോഷവുമുണ്ടെന്ന് വിധി കേൾക്കാനെത്തിയ അമ്മ ജാനകി പറഞ്ഞു.19 വർഷവും മൂന്ന് മാസവും കാത്തിരുന്നതിന് ശേഷമാണ് വിധിവന്നത്. വിധി കേൾക്കാനാവാതെ രണ്ട് വർഷം മുമ്പ് റിജിത്തിന്റെ പിതാവ് മരണപെട്ടിരുന്നു
ജീവിതമറിയും മുമ്പാണ് സഹോദരൻ കൊല ചെയ്യപ്പെട്ടത്.
കൊലയാളികൾക്ക് മാതൃകയാവുംവിധമുള്ള ശിക്ഷ ലഭിക്കണമെന്നാണ് സഹോദരി ശ്രീജ പറഞ്ഞത്.
കുടുംബത്തിന്റെ ദയനിയ സ്ഥിതി കണക്കിലെടുത്തും , മാതാപിതാക്കളുടേയും, കുട്ടികളുടേയും ഭാവിയോർത്തും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നാണ് പ്രതികൾ ബോധിപ്പിച്ചത്.
രാഷ്ട്രീയ വിരോധം വെച്ചാണ് കൊലനടത്തിയതെന്നാണ് പ്രോസിക്യൂഷന്റെ വാദം.
വളപട്ടണം സി.ഐയായിരുന്ന ടി.പി.പ്രേമരാജനാണ് കേസ് അന്വേഷിച്ചത്.
പരിക്കേറ്റ നികേഷിന്റെ പരാതിയിലാണ് കേസെടുത്തത്.പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി.ശശീന്ദ്രൻ, പ്രതികൾക്ക് വേണ്ടി അഡ്വ. പി.എസ്. ഈശ്വരൻ, അഡ്വ.പി. പ്രേമരാജൻ, അഡ്വ. ടി.സുനിൽ കുമാർ, എന്നിവർ ഹാജരായി.
ഡി.വൈ.എഫ്.ഐ.പ്രവർത്തകൻ്റെ കൊല: 9 പ്രതികൾ കുറ്റക്കാർ വിധി ജനുവരി ഏഴിന്
തലശ്ശേരി:ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കണ്ണപുരത്തെ അരക്കൻ വീട്ടിൽ റിജിത്തിനെ(26) വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ അഡീഷണൽ സെഷൻസ് കോടതി(മൂന്ന്) ജഡ്ജി റൂബി. കെ. ജോസ്
ഒൻപത് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി.
കേസിൽ ജനുവരി ഏഴിന് ശിക്ഷാ വിധി പ്രഖ്യാപിക്കും.
ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികൾ.
കേസിലെ മൂന്നാം പ്രതി അജേഷ് സംഭവശേഷം മരണപ്പെട്ടിരുന്നു. കണ്ണപുരം ചുണ്ടയിലെ വി.വി.സുധാകരൻ, ജയേഷ്, രഞ്ജിത്ത്, അജീന്ദ്രൻ, അനിൽകുമാർ, രാജേഷ്, ശ്രീജിത്ത്, ശ്രീകാന്ത്, ഭാസ്ക്കരൻ എന്നിവരാണ് പ്രതികൾ.
2005 ഒക്ടോബർ രണ്ടിന് രാത്രി ഒൻപതിന് ചുണ്ട തച്ചൻകണ്ടിക്ഷേത്രത്തിനടുത്ത് സൃഹുത്തുക്കൾക്കൊപ്പം വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന റിജിത്തിനെ കൊലപ്പെടുത്തുകയും സുഹൃത്തുക്കളും ഡി.വൈ.എഫ്.ഐ.പ്രവർത്തകരുമായ കെ.വി.നികേഷ്, ചിറയിൽ വികാസ്, കെ.വിമൽ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
നികേഷിന്റെ പരാതിയിലാണ് കേസെടുത്തത്.
കൊല്ലപ്പെട്ട റജിത്ത് സുഹൃത്തുക്കളായ കെ.വി. നികേഷ്, ചിറയിൽ വികാസ്, കെ.ഷമൽ എന്നിവരോടൊപ്പം വീട്ടിലേക്ക് നടന്നു പോവുമ്പോൾ ബി.ജെ.പി.പ്രവർത്തകർ അക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
വയക്കോടൻ വീട്ടിൽ വി.വി. സുധാകരൻ (53) കോത്തല താഴെ വീട്ടിൽ കെ.ടി.ജയേഷ് (38) ചാക്കുള്ള പറമ്പിൽ സി.പി.രഞ്ചിത്ത് (42)പുതിയ പുരയിൽ പി.പി.അജീന്ദ്രൻ ( 46 ) ഇല്ലിക്കൽ വളപ്പിൽ ഐ.വി.അനിൽ കുമാർ (47)പുതിയ പുരയിൽ പി.പി.രാജേഷ് (42) വടക്കെ വീട്ടിൽ വി.വി.ശ്രീകാന്ത് (42) വടക്കെ വീട്ടിൽ വി.വി.ശ്രീജിത്ത് (42) തെക്കെ വീട്ടിൽ ടി.വി. ഭാസ്കരൻ (61) എന്നിവരാണ് കേസിലെ പ്രതികൾ.
കെ.വി. നികേഷിന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. ഫോറൻസിക്സർജ്ജൻഡോ.എസ്.ഗോപാലകൃഷ്ണപിള്ള, ഡോ. വിദ്യാധരൻ, ഡോ. ഹിലാരി സലാം, കെ.ഉമേഷ്, പി.പി.സജീവൻ, കോടതി ക്ലാർക്ക് വി.സി.ജയരാജൻ, വില്ലേജ് ഓഫീസർ പി.വി. അരവിന്ദൻ, പി.കെ.ബാലൻ, പൊലീസ് ഓഫീസർമാരായ എ.വി.ജോർജ്,ടി.പി. പ്രേമരാജൻ, കെ.പുരുഷോത്തമൻ,പ്രകാശൻ, കെ.രവീന്ദ്രൻ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി സർക്കാർ നിയോഗിച്ച സ്പെഷൽ പ്രോസിക്യൂട്ടർ മുൻ ജില്ലാ ഗവ.പ്ലീഡറുമായ ബി.പി.ശശീന്ദ്രനാണ് ഹാജരായത്.
ശിക്ഷാവിധി കേൾക്കാൻ കൊല്ലപ്പെട്ട റജിത്തിന്റെ സഹോദരങ്ങളും മറ്റ് കുടുംബക്കാരും പാർട്ടി നേതാക്കളും മറ്റും എത്തിയിരുന്നു.
ഈ രാവ് തലശ്ശേരി ക്കാർക്ക്
ഒരിക്കലും മറക്കാനാവില്ല.
തലശ്ശേരി:അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ ആരാധകർക്ക് ശനിയാഴ്ചയുടെ രാവ് ഒരിക്കലും മറക്കാനാവില്ല. ജീവിത കാലത്ത്
റാഫിയുടെ മധുരിത ശബ്ദം തേൻമഴ പെയ്യിച്ച തലശ്ശേരിയിൽ ഇന്നും ആയിരക്കണക്കായ ആരാധകരുണ്ടെന്ന് ഇന്നലത്തെ റാഫി നിശ തെളിയിച്ചു.. ടൗൺ ബാങ്ക് ഓഡിറ്റോറിയം നിറഞ്ഞൊഴുകിയ സംഗീതാസ്വാദകർ അക്ഷരാർത്ഥത്തിൽ ഇളകിയാടുകയായിരുന്നു.
ഫ്ളാഷ് ബാക്കിൻ്റെ ആഭിമുഖ്യത്തിൽ റഫി ദി നൊസ്റ്റാൾജിയ എന്ന സൗരവ് കിഷൻ്റെ ഗാനാഞ്ജലിയാണ് റഫിക്ക് പുനർജനിയേകിയത്.
ഗന്ധർവ്വ സംഗീതം എന്ന ടി.വി റിയാലിറ്റി ഷോയിലൂടെ സംഗിത രംഗത്തെത്തി, സംഗിത സംവിധായകൻ ജോൺസൻ മാസ്റ്റർ കുട്ടി റഫി എന്നു വിശേഷിപ്പിച്ച,റഫി സാബിൻ്റെ ശബ്ദ സൗകുമാര്യവുമായി ഇൻ്റർനെറ്റ് സെൻസേഷനായി മാറി ശ്രദ്ധേയനായ യുവഗായകൻ സൗരവ് കിഷൻ റഫിയുടെ എണ്ണം പറഞ്ഞ അനശ്വര ഗാനങ്ങൾ ഒന്നൊന്നായി ആലപിച്ചപ്പോൾ , ആരാധഹൃദയങ്ങളിലേക്ക് റഫി ഇറങ്ങിവരികയായിരുന്നു.
ഡി. ശ്യാം പ്രകാശിൻ്റെ അത്യാധുനിക ഓർക്കെസ്ട്രയാണ് റാഫി നൈറ്റിന് സ്വർഗ്ഗീയാനുഭൂതിയേകിയത്.
ചിത്രവിവരണം:യുവഗായകൻ സൗരവ് കിഷൻ റാഫി ദി നൊസ്റ്റാൾജിയ ഗാനാഞ്ജലി നടത്തുന്നു
യു.കെ.കുഞ്ഞിരാമനെ അനുസ്മരിച്ചു
തലശ്ശേരി:യു.കെ. കുഞ്ഞിരാമൻ 53ാം രക്തസാക്ഷി ദിനത്തിൽ
സി.പി. എംതലശ്ശേരി ടൌൺ ലോക്കൽ കമ്മിററിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ പൊതുയോഗംനടത്തി.
ജംഷിദ് അലി മലപ്പുറം ഉദ്ഘാടനം ചെയ്തു
മുഹമ്മദ് അഫ്സൽ, സുരാജ്‌ചിറക്കര സംസാരിച്ചു
എൻ രമേശൻ അദ്ധ്യക്ഷത വഹിച്ചു.
ചിത്ര വിവരണം:ജംഷിദ് അലി മലപ്പുറം ഉദ്ഘാടനം ചെയ്യുന്നു
പുതുവർഷ മെഗാ ഇവന്റ്
നിരാശ പടർത്തി
മാഹി: ലക്ഷങ്ങൾ ചിലവഴിച്ച് മാഹിയിൽ പുതുച്ചേരി ടൂറിസം വകുപ്പ് സംഘടിപ്പിച്ച സംഗീത രാവ്
വ്യാപകമായ പ്രതിഷേധത്തിന്നിടയാക്കി.
മാഹി വളവിൽ കടപ്പുറത്ത്ബീച്ചിൽ വേറിട്ട പരിപാടികളുമായി പുതുവർഷ പരിപാടികൾ ആഘോഷിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നുവെങ്കിലും ഗാനമേള മാത്രമാണ് നടന്നത്.
കൊട്ടിഘോഷിച്ച പ്രചാരണങ്ങളെത്തുടർന്ന് അയ്യായിരത്തോളം പേർ കടപ്പുറത്തെത്തിയെങ്കിലും പാസ്സ് നൽകിയ നൂറ് പേർക്ക് മാത്രമേ കസേര ഉണ്ടായിരുന്നുള്ളൂ ഗർഭിണികളും, വൃദ്ധരുമുൾപ്പടെയുള്ള ആബാലവൃദ്ധം ആസ്വാദകർക്ക് മൂന്ന് മണിക്കൂർ നേരം നിൽക്കേണ്ട അവസ്ഥയായിരുന്നു. പലരും ഒന്നും രണ്ടും പാട്ടുകൾ കേട്ട് തിരിച്ച് പോവുകയായിരുന്നു. അത്യാധുനിക ശാസ്ത്ര സാങ്കേതിക സംഗിതോപകരണങ്ങൾ ഉപയോഗിച്ചുള്ള ഗാനമേളയിൽ ശബ്ദം മുഴുവനും കാറ്റിൽ ചിതറിപ്പോവുകയായിരുന്നു. പാട്ടുകൾക്ക് ഓളം കിട്ടാതെ വരികയായിരുന്നു. ഒരേ തരം പാട്ടുകളായതിനാൽ എല്ലാവിഭാഗക്കാർക്കും ആസ്വദിക്കാനുമായില്ല.
മുൻപ് ടൂറിസം വകുപ്പ്
വർഷങ്ങളോളം ജനകിയ സഹകരണത്തോടെ മയ്യഴി മഹോത്സവം നടത്തിയിരുന്നപ്പോൾ , പതിനായിരത്തോളം പേർക്ക് ഇരിപ്പിട മടക്കമുള്ള എല്ലാ സൗകര്യങ്ങളുമേർപ്പെടുത്തികുറ്റമറ്റതാക്കിയിരുന്നു.എന്നാൽ മെഗാ പരിപാടികൾ നടത്തി ശീലമില്ലാത്ത ഏതാനും ചില ഉദ്യോഗസ്ഥർ മാത്രമായിരുന്നു ഇതിന്റെ സംഘാടകർ . സർക്കാർ കാര്യം മുറപോലെ എന്ന അവസ്ഥയിലായി ന്യൂ ഇയർ മെഗാ ഇവന്റ്.
ഡിസമ്പർ 31 ന് നടക്കേണ്ടിയിരുന്നന്യൂ ഇയർ മെഗാ ഇവൻ്റ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് ഇന്നലത്തേക്ക് മാറ്റി വെക്കുകയായിരുന്നു. പിന്നണി ഗായകൻ നരേഷ് അയ്യരുടെ നേത്യത്വത്തിലുള്ള സംഗീത വിരുന്നിൽ ബിഗ് ബോസ് ഫെയിം സോണിയ, ആലാപ് രാജു എന്നിവർ അണി നിരന്നു. വെടിക്കെട്ടുണ്ടാകുമെന്നും മയ്യഴിപ്പുഴയിൽ നിന്ന് ബോട്ടുകളിൽ നിന്നും, തോണികളിൽ നിന്നും മാനത്ത് വർണ്ണ വിസ്മയങ്ങൾ വിരിഞ്ഞ് ആകാശത്ത് അമിട്ടുകൾ പൊട്ടിച്ച് പുതുവർഷത്തെ വരവേൽക്കുമെന്നാണ് പറഞ്ഞിരുനെങ്കിലും പരിപാടി ഗാനമേളയിൽ മാത്രം ഒതുങ്ങുകയായിരുന്നു.
ചിത്ര വിവരണം: മെഗാ ഇവന്റ് എന്ന പേരിൽ നടന്ന സംഗീത പരിപാടി
കെ. പുരുഷോത്തമൻ
നിര്യാതനായി.
ന്യൂമാഹി : കുറിച്ചിയിൽ ഈയ്യത്തുങ്കാട് വാഴയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം
പ്രജിഷാലയത്തിൽ
കെ. പുരുഷോത്തമൻ (62) നിര്യാതനായി.
അച്ഛൻ : പരേതനായ കൃഷ്ണൻ.
അമ്മ : പരേതയായ ജാനു.
ഭാര്യ : കുന്നോത്ത് പ്രസീത.
മക്കൾ: പ്രജീഷ്, പ്രജിഷ.
മരുമക്കൾ : സാന്ദ്ര, പ്രബീഷ്
സഹോദരങ്ങൾ: ശാന്ത, വനജ, കാർത്തിക,
സുരേഷ് ബാബു, ശൈലജ, പരേതയായ വിലാസിനി.
സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
മാഹി: ഇരുപത് ദിവസമായി അടച്ചിട്ട പെരിങ്ങാടി സ്പിന്നിങ്ങ് മിൽ റോഡിലെ മാഹി ബൈപാസിലെ സിഗിനൽ സിസ്റ്റം പുനസ്ഥാപിച്ച് ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കണമെന്നും, . ക്യാമറയും ലൈറ്റും സ്ഥാപിക്കണമെന്നും. മാഹി പൊലീസിന്റെയും ഹൈവേ ഡി പ്പാർട്ടമെന്റിന്റെയും അനങ്ങാപാവനയം അവസാനിപ്പിക്കണമെന്നും.
ബാറ്ററി മോഷ്ടാക്കളെ ഉടനെ അറസ്റ്റ് ചെയത് ജനങ്ങളുടെ മുൻമ്പിൽ കൊണ്ടുവരണമെന്നും. ഏഴ് മാസം മുൻപേ ജനങ്ങൾക്ക് ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ അധികൃതർ നടപ്പാക്കണമെന്നുംആവശ്യപ്പെട്ട് ഈസ്റ്റ് പള്ളൂർ സിഗ്നൽ ജങ്ഷനിൽ സായാഹ്ന ധർണ്ണനടത്തി. ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു .
ബി എം സ് മാഹി മേഖല പ്രസിഡന്റ് സത്യൻ ചാലക്കര അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം കണ്ണൂർ ജില്ല വൈസ്പ്രസിഡന്റ് അഡ്വ കെ അശേകൻ, ഭാരതീയ വിചാരകേന്ദ്രം മാഹി യൂണിറ്റ് സെക്രട്ടറി കെ പി മനോജ് സംസാരിച്ചു. കെ ടി സത്യൻ സ്വാഗതവും യു സി ബാബു നന്ദിയും പറഞ്ഞു.
.ചിത്ര വിവരണം: ബി.എം. എസ് സംസ്ഥാന സെക്രട്ടറി സിബി വർഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു.
നവയുഗ നിർമ്മിതിയിലേക്ക് കുട്ടികളെ നയിക്കുന്നവരാകണം അധ്യാപകർ : രമേശ് പറമ്പത്ത്
മാഹി : മാറ്റങ്ങളെ ഉൾക്കൊണ്ട് നവയുഗ നിർമ്മിതിയിലേക്ക് കുട്ടികളെ നയിക്കുവാനും പുതു വിദ്യാഭ്യാസ നയങ്ങളുടെ അന്തസത്ത ഉൾക്കൊള്ളാനും പ്രതിബന്ധങ്ങളെ അതിജീവിക്കുവാനും അധ്യാപക സമൂഹത്തിന് കഴിയണമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. മാഹിയിലെ സർക്കാർ അധ്യാപകരുടെ കൂട്ടായ്മയായ ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ സംഘടിപ്പിച്ച പുതുവത്സര ആഘോഷം
Grandeur 25 ഗ്രാൻ്റജ്വർ 25 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ മാഹി വിദ്യാഭ്യാസ വകുപ്പു മേലധ്യക്ഷ എം എം തനൂജ മുഖ്യാതിഥിയായി. സി.എസ്.ഒ ചെയർമാൻ കെ ഹരീന്ദ്രൻ മുഖ്യഭാഷണം നടത്തി.
ടീച്ചേഴ്സ് ഓർഗനൈസേഷൻ ജനറൽസെക്രട്ടറി ടി.വി സജിത, ഗവ:ടീച്ചേഴ്സ് ഓർഗനൈസേഷൻ ട്രഷറർ വി.കെ. ഷമീന,സമഗ്ര ശിക്ഷ മുൻ എ.ഡി.പി.സി പി. സി.ദിവാനന്ദൻ, പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ സുജയ എം.വി എന്നിവർ സംസാരിച്ചു.
അധ്യാപകരുടെ നൃത്ത നൃത്യങ്ങൾ, ഗാനമേള, നാടൻപാട്ട് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.
ലാപ്ടോപ്പുകൾ നൽകി
തലശ്ശേരി: തലശ്ശേരി മുസ്ലീം വെൽഫെയർ അസോസിയേഷൻ അബുദാബി കമ്മിറ്റി വക തലശ്ശേരി തഅലീമുൽ അവാം യു.പി സ്കൂളിന് 4. കമ്മിറ്റി ട്രഷറർ പി എൻ മുഹമ്മദ് ഇന്തിഖാബ് സ്കൂൾ ഹെഡ് മാസ്റ്റർ ടിപി അബ്ദുസലാമിന് കൈമാറി ഉൽഘാടനം ചെയ്തു. ചടങ്ങിൽ മാനേജർ അഡ്വ പി വി സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. എ സി എം മായൻ , ഹസീബ് കെപി, അമീർ അലി ബി, ഫസൽ സി ഒ ടി, ഷാഹിദ് എ എൻ പി, പിടിഎ പ്രസിഡന്റ് സുനീർ, അബ്ദുള്ള മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
ചിത്ര വിവരണം: തലശ്ശേരി തഅലീമുൽ അവാം യു.പി സ്കൂളിനുള്ള 4 ലാപ്ടോപ്പുക
പി എൻ മുഹമ്മദ് ഇന്തിഖാബ് സ്കൂൾ ഹെഡ് മാസ്റ്റർ ടിപി അബ്ദുസലാമിന് കൈമാറുന്നു
ദൈവികിന് പ്രധാനമന്ത്രിയുടെ ചികിത്സ സഹായം ലഭ്യമാക്കും ഷാഫി പറമ്പിൽ :എം പി
തലശ്ശേരി: : അഡ്രിനാലി കാൻസർ ബാധിച്ച് കോഴിക്കോട് എം വി ആർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂർ ഗവ:യു .പി സ്ക്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദൈവികിനെ വടകര എംപി ഷാഫി പറമ്പിൽ സന്ദർശിക്കുകയും പ്രധാനമന്ത്രിയുടെ ചികിത്സാ സഹായം ലഭ്യമാക്കാനുള്ള തടസ്സം നീക്കാൻ ഇടപെടുമെന്ന് ഉറപ്പും നൽകി. ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കാവശ്യമായ തുക.
ചിത്രവിവരണം:ദൈവികിനെ ഷാഫി പറമ്പിൽ എം.പി സൗർശിക്കുന്നു
പള്ളൂർ സ്കൂൾ ഗ്രൗണ്ടിൻ്റെ ഭിത്തിയിൽ കൈവരി സ്ഥാപിക്കണം
മാഹി: പള്ളൂരിൽ നിന്നും മാഹിക്കു പോവുന്ന പ്രധാന റോഡിൻ്റെ വശത്തായി പള്ളൂർ വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൻ്റെ ഭിത്തിയിൽ കൈവരി സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപെട്ട് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. ഗ്രൗണ്ടിൽ നിന്നും 30 അടിയോളം ഉയരത്തിലായുള്ള ഈ മതിലും റോഡും സമമായി നിൽകുന്നതിനാൽ അപകടത്തിനുള്ള സാധ്യത ഏറുന്നു. റോഡിൻ്റെ വശങ്ങൾ കോൺഗ്രീറ്റ് ചെയ്ത് ഉയർത്തിയതാണ് കാരണം. നിരവധി കുട്ടികൾ ഉൾപ്പെടെ പൊതു ജനങ്ങൾ ഏറ്റവും കൂടതൽ എത്തിച്ചേരുന്ന കളിസ്ഥലം കൂടിയാണിത്. ഏതു സമയവും വൻദുരന്തം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മതിലിനു മുകളിലായി ഗ്രിൽസ്സ് സ്ഥാപിച്ച് സുരക്ഷ ഒരുക്കനുള്ള നടപടി സ്വീകരിക്കണമെന്ന് സത്യൻ കേളോത്ത്', അഡ്വ.എ.പി.അശോകൻ, കെ.വി.ഹരീന്ദ്രൻ, ശിവൻ തിരുവങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു.
അദ്ധ്യാപകരെ ആദരിച്ചു
തലശ്ശേരി : തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക്ക് അക്കാദമിയിൽ നിന്ന് മൊറോക്കോ സർവകലാശാലയിലേക്ക് ഉപരി പഠനത്തിന് പോകുന്ന തയ്യിബ് ഹുദവി, മുനവർ ഹുദവി എന്നീ അദ്ധ്യാപകരെ ആദരിച്ചു. അധ്യാപകർക്കുള്ള ഉപഹാരം കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ പിവി സൈനുദ്ദീൻ നൽകി. ചടങ്ങിൽ പ്രിൻസിപ്പൽ വാസിഹ് വാഫി അധ്യക്ഷത വഹിച്ചു. പിഎംസി മൊയ്തു ഹാജി, എ കെ ബഷീർ ഹാജി, വികെ അബൂബക്കർ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു. സിയാദ് ഹുദവി സ്വാഗതവും മുഹമ്മദ് രാസി നന്ദിയും പറഞ്ഞു
തലശ്ശേരി ദാറുസ്സലാം ഇസ്ലാമിക്ക് അക്കാദമിയിൽ നിന്ന് മൊറോക്കോ സർവകലാശാലയിലേക്ക് ഉപരി പഠനത്തിന് പോകുന്ന അധ്യാപകർക്കുള്ള ഉപഹാരം കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ അഡ്വ പിവി സൈനുദ്ദീൻ നൽകു
തലശ്ശേരിയിൽ ഹെറിറ്റേജ് റൺ സീസൺ
4 ന് ഒരുക്കങ്ങൾ പൂർത്തിയായി
; വിദേശ താരങ്ങൾ പങ്കെടുക്കും.
തലശ്ശേരി: ഡി.ടി.പി.സിക്ക് കീഴിലുള്ള തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മന്റ് കൗൺസിൽ ഒരുക്കുന്ന ഹെറിറ്റേജ് റൺ സീസൺ 4 ന് ഞായറാഴ്ച തുടക്കം.
തലശ്ശേരിയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റൺ സീസൺ 4 ജനുവരി 5 ന് രാവിലെ 6 ന് തലശ്ശേരി മുൻസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിക്കും. 1500 ലധികം അത് ലറ്റുകൾ പങ്കെടുക്കും. വിദേശ കായിക താരങ്ങൾ ഉൾപെടെ മൽസരത്തിൽ പങ്കെടുക്കും. നൈജീരിയ എത്യോപ്പിയ രാജ്യക്കാരാണ് ജേതാക്കളായത്. തലശ്ശേരിയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടത്തുന്ന ഹെറിറ്റേജ് റണ്ണിൻ്റെ വിജയികളായി ഫിനിഷ് ചെയ്യുന്ന ആദ്യ സ്ത്രീ, പുരുഷ മത്സരാർത്ഥികൾക്ക് 1 ലക്ഷം രൂപ വീതവും,രണ്ടാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ,പുരുഷ മത്സരാർത്ഥികൾക്ക് 50,000 രൂപ വീതവും മൂന്നാമത് ഫിനിഷ് ചെയ്യുന്ന സ്ത്രീ,പുരുഷ മത്സരാർത്ഥികൾക്ക് 25,000 രൂപ വീതവുമാണ് സമ്മാന തുകയായി ലഭിക്കുക. ഇതര കാറ്റഗറികളിൽ റൺ പൂർത്തീകരിക്കുന്നവർക്ക് രൂപ 5000/-, രൂപ 3000 രൂപ 2000 വീതവും ക്യാഷ് പ്രൈസും നൽകുന്നു. തലശ്ശേരിയുടെ പൗരാണികത വിളിച്ചോതുന്ന ഹെറിറ്റേജ് റൺ സീസൺ-4 21 കിലോമീറ്റർ മിനി മാരത്തോൺ ആയാണ് സംഘടിപ്പിക്കുന്നത്
ഉദ്ഘാടന സമാപന പരിപാടികളിൽ കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, മന്ത്രിമാരായ വി. അബ്‌ദുറഹിമാൻ, കടന്നപ്പള്ളി രാമചന്ദ്രൻ, അത് ലറ്റ് ടിന്റു ലൂക്ക, ജില്ലയിലെ എം എൽ എ മാർ,ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ ഐ എ എസ്, ഡി ഐ ജി യതീഷ് ചന്ദ്ര, കമ്മീഷണർ നിതിൻ രാജ് ഐ പി എസ്, അജിത്ത് ഐ പി എസ്. ഷഹൻഷാ ഐ പി എസ്, തലശ്ശേരി സബ് കളക്‌ടർ കാർത്തിക് പാണിഗ്രഹി ,ഡെപ്യൂട്ടി കളക്ടർ, നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് , രത്നകുമാരി,വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ,
സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, വിവിധ മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥർ സാമൂഹിക സാംസ്കാരിക നായകർ, തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.
വഴി നീളെ വളണ്ടിയർ മാരെയും, കുടിവെള്ളം ദിശാ ബോർഡുകൾ, മറ്റു സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന ആംബുലൻസ് സംവിധാനം പ്രഥമ ശുശ്രൂഷ സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
ഹെറിറ്റേജ് റൺ പൂർത്തിയാവുന്ന എല്ലാവർക്കും മെഡലുകൾ സമ്മാനിക്കും. നേരത്തെ നിശ്ചയിക്കപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും റണ്ണേഴ്‌സ് കടന്ന് പോയിട്ടുണ്ടോ എന്ന് തിരിച്ചറിയാൻ ആർ എഫ് ഐ ഡി സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. ഞായറായഴ്‌ച രാവിലെ 6 മണി മുതൽ 9.30 വരെയാണ് മൽസരം .
വാർത്താ സമ്മേളത്തിൽ ഡി.ടി പി.സി സിക്രട്ടറി പി.ജി. ശ്യാം കൃഷ്ണൻ, ഹെൻട്രി ആൻ്റണി ജിഷ്ണു ഹരിദാസൻ പങ്കെടുത്തു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group