നെഹ്റുസെക്യുലർ അവാർഡ് മുല്ലപ്പള്ളിക്ക് ; മുല്ലപ്പള്ളി രാമചന്ദ്രൻ ഊതിക്കാച്ചിയ പൊന്ന് : എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ

നെഹ്റുസെക്യുലർ അവാർഡ് മുല്ലപ്പള്ളിക്ക് ; മുല്ലപ്പള്ളി രാമചന്ദ്രൻ ഊതിക്കാച്ചിയ പൊന്ന് : എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
നെഹ്റുസെക്യുലർ അവാർഡ് മുല്ലപ്പള്ളിക്ക് ; മുല്ലപ്പള്ളി രാമചന്ദ്രൻ ഊതിക്കാച്ചിയ പൊന്ന് : എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ
Share  
2025 Jan 04, 11:05 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

നെഹ്റുസെക്യുലർ അവാർഡ് മുല്ലപ്പള്ളിക്ക് ;

മുല്ലപ്പള്ളി രാമചന്ദ്രൻ ഊതിക്കാച്ചിയ പൊന്ന്


: എ.ഐ.സി.സി. ജനറൽ സെക്രട്ടറി

കെ.സി. വേണുഗോപാൽ 


കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ജവഹർലാൽ സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് ഡെവലപ്മെൻറ് ഏർപ്പെടുത്തിയ നാലാമത്തെ നെഹ്റു സെക്യുലർ അവാർഡ് എഐസിസി ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ മുല്ലപ്പള്ളി രാമചന്ദ്രന് സമർപ്പിച്ചു .

whatsapp-image-2025-01-03-at-23.35.08_68633208

മതേതര കേരളത്തിൻറെ അഭിമാനവും പൊതുജീവിതത്തിൽ സംശുദ്ധിയുടെ പ്രതീകവും രാഷ്ട്രീയസത്യസന്ധത കൃത്യമായ നിലയിൽ ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്ന മഹദ് വ്യക്തിത്വമായ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ കോൺഗ്രസ്സിലെ ഊതിക്കാച്ചിയ പൊന്നാണെന്നും പുരസ്കാരസമർപ്പണ ചടങ്ങിൽ കെ സി വേണുഗോപാൽ ചടങ്ങിൽ അനുമോദനപൂർവ്വം സാക്ഷ്യപ്പെടുത്തുകയുണ്ടായി .



mulla3

രാജ്യത്ത് സാമുദായികസ്പർദ്ധ വളർത്താൻ വേണ്ടിയാണ് ഫാസിസ്റ്റുകൾ ആരാധനാലയങ്ങളുടെ അടിയിൽ കുഴിക്കുന്നത്.

ആദ്യകാലത്ത് ഭരണഘടനയെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് ഭരണഘടനാ സംരക്ഷകരായി രംഗത്തെത്തുന്നതെന്നും വേണുഗോപാൽ ചടങ്ങിൽ വ്യക്തമാക്കി 

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏറ്റവും മോശം കാലമായാണ് ചരിത്രത്തിൽ കഴിഞ്ഞ 10 വർഷത്തെ അടയാളപ്പെടുത്തുക എന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. 


whatsapp-image-2025-01-03-at-23.35.08_717e8f3a

കാലിക്കറ്റ് സർവകലാശാലയിലെ ജവഹർലാൽ നെഹ്റു സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് ഡിവലപ്മെൻറിന്റെ നാലാമത് സെക്യുലർ അവാർഡ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഫാസിസ്റ്റുകളുടെ

ഉറക്കംകൊടുത്തുന്ന പേരാണ് നെഹ്റുവിന്റേതെന്നും നെഹ്റുവിനെ പുനർവായനയ്ക്ക് വിധേയമാക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു 

 


whatsapp-image-2025-01-03-at-23.35.04_ac627246

സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ. അധ്യക്ഷത വഹിച്ചു.

വി.എസ്. ജോയ് മുല്ലപ്പള്ളിയെ പൊന്നാടയണിയിച്ചു. എ.കെ. അബ്ദുറഹ്‌മാൻ, സത്യൻ പുളിക്കൽ, അഡ്വ. ടി. സിദ്ദീഖ് തുടങ്ങിയവർ സംസാരിച്ചു. ആര്യാടൻ ഷൗക്കത്ത്, പി.ടി. അജയ് മോഹൻ, ആലിപ്പറ്റ ജമീല, വീക്ഷണം മുഹമ്മദ്, ആർ.എസ്. പണിക്കർ, ആർസു, സമദ് മങ്കട, അഡ്വ. പി.എം. നിയാസ്, കെ. പ്രവീൺകുമാർ, പി. വീരേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. 



mulla1_1735968599

ചിത്രം : കാലിക്കറ്റ് സർവകലാശാലയിലെ ജവാഹർലാൽ നെഹ്റു സെൻറർ ഫോർ സ്റ്റഡീസ് ആൻഡ് ഡിവലപ്മെൻറിന്റെ സെക്യുലർ അവാർഡ് മുല്ലപ്പള്ളി രാമചന്ദ്രന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമ്മാനിക്കുന്നു. എ.പി. അനിൽകുമാർ എം.എൽ.എ., വി.എസ്. ജോയ് തുടങ്ങിയവർ സമീപം

whatsapp-image-2025-01-03-at-23.34.56_70d6cba2
logoleaf

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/FaFhIpnsalxK0rgRVqQ1AQ

samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25