അമ്പലവയലിൽ പൂപ്പൊലിക്ക് വർണാഭമായ തുടക്കം

അമ്പലവയലിൽ പൂപ്പൊലിക്ക് വർണാഭമായ തുടക്കം
അമ്പലവയലിൽ പൂപ്പൊലിക്ക് വർണാഭമായ തുടക്കം
Share  
2025 Jan 04, 10:01 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അമ്പലവയൽ : പൂക്കളുടെ വർണവിസ്മയക്കാഴ്ചകളൊരുക്കി അമ്പലവയലിൽ പൂപ്പൊലിക്ക് തുടക്കം. കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്തു. സ്വന്തം ഉത്പന്നത്തിന് വിലനിർണയിക്കാൻ അവകാശമില്ലാത്ത ഏകവിഭാഗമാണ് കർഷകർ. ഈ അവസ്ഥയിൽ മാറ്റമുണ്ടാകണമെന്ന്‌ മന്ത്രി അഭിപ്രായപ്പെട്ടു. മൂല്യവർധിത ഉത്പന്നനിർമാണത്തിലൂടെ കർഷകർക്ക് കൂടുതൽ വരുമാനവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ സഹായിക്കാൻ കൃഷിവകുപ്പ് കൂടുതൽ പദ്ധതികൾ ആവിഷ്കരിക്കുകയാണ് മന്ത്രി പറഞ്ഞു.


ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. കേരള കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റൻഷൻ ഡോ. ജേക്കബ് ജോൺ, കൺട്രോളർ കെ. മദൻകുമാർ, ഡോ. കെ.ആർ. അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. അസൈനാർ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഹഫ്സത്ത്, കാർഷികഗവേഷണകേന്ദ്രം മേധാവി ഡോ. സി.കെ. യാമിനി വർമ തുടങ്ങിയവർ സംസാരിച്ചു.


ജനുവരി 15 വരെയാണ് മേള. ഉദ്ഘാടനത്തിനുമുന്നോടിയായി പതിവായി നടക്കാറുള്ള വിളംബരജാഥ ഇക്കുറി ഒഴിവാക്കി. ഉദ്ഘാടനദിനമായ വ്യാഴാഴ്ച രാത്രി പ്രശസ്തസംഗീതജ്ഞൻ ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിച്ച മ്യൂസിക് നൈറ്റ് ശ്രദ്ധേയമായി. ശനിയാഴ്ച വൈകീട്ട് ഏഴുമണിക്ക് രാഗവല്ലി മ്യൂസിക് ബാൻഡിന്റെ സംഗീതനിശ അരങ്ങേറും.


സ്വാഗതസംഘത്തിലെ പ്രതിനിധികളെ പിൻവലിച്ചു-ബി.ജെ.പി.


ഉദ്ഘാടനം ഉൾപ്പെടെയുള്ള പരിപാടികളിൽ കേന്ദ്രഗവൺമെന്റ് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിലും ഇവന്റ് മാനേജ്മെൻറിനെ സഹായിക്കുന്നതിന് ടിക്കറ്റ് ചാർജ് വർധിപ്പിച്ചതിലും പ്രതിഷേധിച്ച് ബി.ജെ.പി.യും സഹസംഘടനകളും പൂപ്പൊലിയുടെ സംഘാടകസമിതിയിൽനിന്ന് മുഴുവൻ പ്രതിനിധികളെയും പിൻവലിച്ചെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. പുരുഷോത്തമൻ പറഞ്ഞു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25