കോഴിക്കോട് : രാജ്യാന്തര നിലവാരത്തിലേക്കുയർത്തുന്ന കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ വികസനം 2027 ജൂണിൽ പൂർത്തിയാക്കുമെന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ. പ്രവൃത്തി നല്ലരീതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ജൂലായിൽ നിർമാണത്തിന്റെ പ്രധാനഘട്ടത്തിേലക്കു കടക്കും. നിർമാണം പൂർത്തിയാവുമ്പോൾ വിമാനത്താവളങ്ങളിലേതുപോലെ എല്ലാ ആധുനികസൗകര്യങ്ങളുമുണ്ടാവും. ആരോഗ്യസംവിധാനങ്ങൾ, ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ളവയുണ്ടാവും. 450 കോടിയുടെ പദ്ധതിയാണ്. ഒരിഞ്ച് ഭൂമിപോലും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേ സ്റ്റേഷനോടു ചേർന്ന് ഐ.ടി. ഹബ് സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങൾ റെയിൽവേ ഉദ്യോഗസ്ഥർ ചെയ്യുന്നുണ്ടെന്ന് എം.കെ. രാഘവൻ എം.പി.യും പറഞ്ഞു. ഡി.ആർ.എം. അരുൺകുമാർ ചതുർവേദി, എ.ഡി.ആർ.എം. ജയകൃഷ്ണൻ, സ്റ്റേഷൻ ഡയറക്ടർ ബർജാസ് മുഹമ്മദ്, ചീഫ് എൻജിനീയർ വി. രാജഗോപാലൻ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ റോബിൻ രാജൻ, എസ്.ഡി.ഇ. അഭിഷേക് വർമ, അഡീഷണൽ ഡിവിഷണൽ എൻജിനിയർ കെ.എം. സുധീന്ദ്രൻ എന്നിവരും പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group