പെരുന്ന: വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിണക്കം മറന്ന് എന്‍എസ്എസ് രമേശ് ചെന്നിത്തലയെ വീണ്ടും വേദിയിലേക്ക് ക്ഷണിച്ചത് ചര്‍ച്ചയായിരുന്നു.സുകുമാരന്‍ നായരുടെ താക്കോല്‍സ്ഥാന പ്രസ്താവന ചെന്നിത്തല തള്ളിയതിനെ തുടര്‍ന്നായിരുന്നു ഇരുവരും തമ്മില്‍ അകന്നത്. ചെന്നിത്തല പെരുന്നയില്‍ എത്തുന്ന ചടങ്ങില്‍ കോണ്‍ഗ്രസിലെയും ബിജെപിയിലെയും നേതാക്കന്‍മാര്‍ക്ക് ക്ഷണമില്ലെന്നതും ശ്രദ്ധേയമാണ്.
നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന അറ്റോണി ജനറല്‍ വെങ്കിട്ടരമണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ചെന്നിത്തലയെ എന്‍.എസ്.എസ്. ക്ഷണിച്ചത്. നേരത്തെ വെള്ളാപ്പള്ളി നടേശനും രമേശ് ചെന്നിത്തലയെ പിന്തുണച്ച് എത്തിയിരുന്നു. ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. ഇതിന് പിന്നാലെ സമസ്തയുടെ പരിപാടിയിലേക്കും രമേശ് ചെന്നിത്തലയ്ക്ക് ക്ഷണം ലഭിച്ചിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group