സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%

സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%
സംസ്ഥാനത്തെ തൊഴില്‍ സമരങ്ങള്‍ കുത്തനെ കുറഞ്ഞു; 40 വര്‍ഷത്തിനിടെ സമരങ്ങളുടെ കുറവ് 94%
Share  
2025 Jan 02, 09:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

തിരുവനന്തപുരം: കേരളത്തില്‍ നിക്ഷേപം വരാത്തതിന് ഇനി തൊഴില്‍സമരങ്ങളെ പഴിക്കാനാവില്ല. ഏതാനുംവര്‍ഷങ്ങളായി സംസ്ഥാനത്തെ തൊഴില്‍പ്രക്ഷോഭങ്ങള്‍ വന്‍തോതില്‍ കുറഞ്ഞെന്നാണ് ധനവകുപ്പിനുകീഴിലെ സ്വതന്ത്ര ഗവേഷണസ്ഥാപനമായ പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (പി.പി.ആര്‍.ഐ.) നടത്തിയ പഠനം വെളിപ്പെടുത്തുന്നത്.


1960-70 കാലത്ത് വമ്പിച്ച തൊഴില്‍പ്രക്ഷോഭങ്ങള്‍ക്കു സാക്ഷിയായ കേരളത്തില്‍ 2018-ല്‍ നടന്നത് ഏഴുസമരങ്ങള്‍മാത്രം. 2023-ല്‍ രാജ്യത്തെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയതും ഈ പശ്ചാത്തലത്തില്‍. നാലുദശാബ്ദങ്ങള്‍ക്കുള്ളില്‍ സമരങ്ങളുടെ കുറവ് 94 ശതമാനം. 1979-ല്‍ രാജ്യത്ത് 2676 തൊഴില്‍സമരങ്ങള്‍ ഉണ്ടായപ്പോള്‍ 1985-ല്‍ 1320 ആയി. 2018-ല്‍ 69 ഉം. 1979-ല്‍ തൊഴില്‍ദിനനഷ്ടം മൂന്നരക്കോടിയായിരുന്നു. 2018-ല്‍ 16 ലക്ഷമായി.


ഓരോ സംസ്ഥാനത്തെയും വ്യവസായതര്‍ക്കം, തൊഴില്‍പ്രക്ഷോഭം എന്നിവയെക്കുറിച്ച് ലേബര്‍ബ്യൂറോ വാര്‍ഷികാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. പക്ഷേ, 2018 വരെയുള്ള കണക്കുകളേ ലഭ്യമുള്ളൂ.


samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25