വെള്ളമുണ്ട: മഞ്ഞിൽ മൂടിനിൽക്കുന്ന തേയിലത്തോട്ടങ്ങൾ, നേർത്ത പുഞ്ചിരി കൈമാറി തേയില നുള്ളുന്ന തൊഴിലാളികൾ, തോട്ടത്തിലൂടെയങ്ങനെ വളഞ്ഞുപുളഞ്ഞു പോകുന്ന പാതകൾ...പ്രിയദർശിനി ഹൈക്ക്സ് ഒരുക്കുന്നത് എന്നെന്നും ഓർത്തുവെക്കാനാവുന്ന മനോഹരകാഴ്ചകളാണ്.
ഗോത്രവിഭാഗങ്ങളുടെ ഉന്നമനത്തിനായി സർക്കാർ വയനാട്ടിൽ നടപ്പിലാക്കിയ പ്രിയദർശിനി തേയിലത്തോട്ടം ഇന്ന് വരുമാനദായകമായ ടൂറിസം പദ്ധതിയും ഏറ്റെടുത്ത് മുന്നേറുന്നതിന്റെ തിരക്കിലാണ്. ‘പ്രിയദർശിനി ഹൈക്ക്‌സ്’ എന്ന പേരിൽ കുഞ്ഞോം ഡിവിഷനിൽ തുടങ്ങിയ ടൂറിസം സംരംഭവും പ്രതീക്ഷയാണ്.
ടൂറിസം ഒപ്പം തേയിലയുംനുള്ളാം
അനുകൂലമായ കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ സവിശേഷതകളുമാണ് കുഞ്ഞോം പ്രിയദർശിനിയെ ആകർഷകമാക്കുന്നത്. ഉത്തരവാദിത്വ ടൂറിസത്തിന്റെ ഇടനാഴികൾപോലെ തൊഴിലാളികൾക്കൊപ്പം തേയില നുള്ളിയും തേയിലത്തോട്ടത്തെ അടുത്തറിഞ്ഞും പ്രിയദർശനി ഹൈക്ക്‌സിലൂടെ യാത്ര ചെയ്യാം. വയനാടിന്റെ തനത് വിനോദ സഞ്ചാരകേന്ദ്രമായി ഈ കേന്ദ്രത്തെയും വികസിപ്പിച്ചെടുക്കുകയാണ് ലക്ഷ്യം.
ആദിവാസികളെ അടിമവേലയിൽനിന്നും മോചിപ്പിക്കാൻ സർക്കാർ തുടങ്ങിയ ഒരു ചായത്തോട്ടം.
ഈ തേയിലക്കുന്നുകൾക്കിടയിൽ ഇപ്പോൾ പ്രതീക്ഷയുടെ പുതുനാമ്പുകളാണ് തളിർക്കുന്നത്.
ഒരുകാലത്ത് തേയില ഉത്പാദനത്തിൽനിന്നുമാത്രം വരുമാനം കാത്തിരുന്ന തൊഴിലാളികൾക്ക് ഈ ഉത്തരവാദിത്വ ടൂറിസംസംരംഭം പുതിയ പ്രതീക്ഷയാണ്.
വളർച്ചയുടെ പാതകൾ
- ലാണ് മാനന്തവാടിക്കടുത്ത പഞ്ചാരക്കൊല്ലിയിലെ ഈ മൊട്ടക്കുന്നുകളിലേക്ക് സർക്കാരിന്റെ ശ്രദ്ധപതിയുന്നത്. അതൊരു തേയിലത്തോട്ടമായി മാറാൻ അധികകാലമെടുത്തില്ല. ടീ ഫാക്ടറിയും ഇവിടെ ഉയർന്നു. പ്രിയദർശിനി എന്ന പേരിൽ സ്വന്തംപേരിലുള്ള ചായപ്പൊടിയുമായി വിപണിയിലെത്താനും വൈകിയില്ല. ഈ കാലത്താണ് തൊണ്ടർനാട്ടിലും പ്രിയദർശിനി ഡിവിഷൻ തുറക്കുന്നത്. തോട്ടംമേഖല നഷ്ടത്തിലായതോടെ സബ്കളക്ടർമാർ തുടക്കമിട്ട സൊലൂഷനാണ് ടീ എൻവിറോൺസ്. തോട്ടം നടത്തിപ്പിനൊപ്പം വരുമാനം സ്വരൂപിക്കാൻ വിനോദസഞ്ചാരത്തെയും കൂട്ടുപിടിച്ചു. പഴയ ഗസ്റ്റ് ഹൗസുകളെ സഞ്ചാരികൾക്കായി മോടിപിടിപ്പിച്ചു. തേയിലക്കുന്നുകൾക്കിടയിൽ ഹട്ടുകളും മറ്റും നിർമിച്ച് സഞ്ചാരികളെ ആകർഷിക്കുംവിധം തോട്ടത്തെ ബാധിക്കാതെയുള്ള ടൂറിസത്തിനും തുടക്കമായി. ട്രീ ഹട്ട്, ട്രക്കിങ് എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി. രാജ്യാന്തര മൗണ്ടൻ ബൈക്കിങ് മത്സരത്തിനുള്ള വേദിയായും പ്രിയദർശിനി മാറി. ഇതിനിടെയാണ് പ്രിയദർശിനിയുടെ കുഞ്ഞോം ഡിവിഷനിലും പ്രിയദർശിനി ഹൈക്ക്‌സ് എന്ന പേരിൽ വിനോദ സഞ്ചാരകേന്ദ്രത്തിന് തുടക്കമിടുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group