ആലപ്പുഴ : അപ്രഖ്യാപിത അടിയന്തരാവസ്ഥയിലാണ് നാമിന്നു ജീവിക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രാം പുനിയാനി. കേരള സംസ്ഥാന ജനകീയ പ്രതിരോധസമിതി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ സമീപനവും യുക്തിചിന്തയും കുഴിച്ചുമൂടപ്പെടുന്ന സാമൂഹികാന്തരീക്ഷത്തിൽ ജനാധിപത്യം ഇല്ലാതാവുകയാണ്. ഭരണാധികാരികൾ ചരിത്രത്തെ തങ്ങളുടെ താത്‌പര്യത്തിനനുസരിച്ച് വികലമാക്കുന്നു. സാമൂഹികൈക്യത്തെ തകർക്കാനുള്ള ഉപകരണമാക്കി ഇതിനെ മാറ്റുകയും ചെയ്യുന്നു. ജനാധിപത്യ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയാണ് സമൂഹത്തിനു മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഉപാധി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡൻറ് പ്രൊഫസർ കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഡോ.പി.കെ. പോക്കർ, ഡോ.എം.പി. മത്തായി, പ്രമോദ് പുഴങ്കര, ശ്രീധർ രാധാകൃഷ്ണൻ, എ.ജെ. ഷാജഹാൻ, ജോസഫ് സി. മാത്യു, സി.ആർ. നീലകണ്ഠൻ, ഡോ. ആസാദ്, കെ. ശൈവ പ്രസാദ്, എം.പി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group