ഒരു കുട്ടിയില്‍ നിന്ന് വാങ്ങിയത് 3500 രൂപ,കൊടുത്തത് ബിസ്‌ക്കറ്റും ജ്യൂസും- ആരോപണവുമായി രക്ഷിതാവ്

ഒരു കുട്ടിയില്‍ നിന്ന് വാങ്ങിയത് 3500 രൂപ,കൊടുത്തത് ബിസ്‌ക്കറ്റും ജ്യൂസും- ആരോപണവുമായി രക്ഷിതാവ്
ഒരു കുട്ടിയില്‍ നിന്ന് വാങ്ങിയത് 3500 രൂപ,കൊടുത്തത് ബിസ്‌ക്കറ്റും ജ്യൂസും- ആരോപണവുമായി രക്ഷിതാവ്
Share  
2024 Dec 30, 03:14 PM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കൊച്ചി: കലൂരിലെ നൃത്തപരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രക്ഷിതാവ്. പരിപാടിക്ക് ജി.സി.ഡി.എ യുടെ എന്‍ജിനിയറിങ് വിഭാഗത്തിന്റെ അനുമതിയുണ്ടായിട്ടുണ്ടോയെന്നും ജില്ലാ കേന്ദ്രം അനുമതി നല്‍കിയതിൽ ആശയക്കുഴപ്പമുണ്ടെന്നുമുള്ള സംശയമാണ് രക്ഷിതാവുയർത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവായ ബിജിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.


"ജി.സി.ഡി.എ യോട് ഗ്രൗണ്ടിനായി സംഘാടകര്‍ എസ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റിനെയാണ് സമീപിക്കേണ്ടത്. പരിപാടിയുടെ വിശദാംശങ്ങളും സംഘാടകര്‍ നല്‍കേണ്ടതുണ്ട്. പരിപാടിയില്‍ പങ്കെടുക്കുന്ന ആളുകളെ സംബന്ധിച്ചും ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ളതുമായ നിരവധി കാര്യങ്ങള്‍ എസ്റ്റേറ്റ് ഡിപാര്‍ട്‌മെന്റിനെ ബോധിപ്പിക്കേണ്ടതുണ്ട്. സ്റ്റേഡിയം നവീകരണത്തിന് എന്‍ജിനിയറിങ് വിഭാഗവുമുണ്ട്. ജി.സി.ഡി.എയുടെ അനുമതി വേണമെന്നിരിക്കേയാണ് സംഘാടകര്‍ തട്ടിക്കൂട്ട് സ്റ്റേജ് ഒരുക്കിയിരിക്കുന്നത്".


"ഒരു പരിപാടിയെന്ന നിലയില്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി പ്രധാനമാണ്.പരിപാടിയില്‍ പങ്കെടുക്കുന്നതിന് 3500 രൂപയാണ് ഒരു കുട്ടിയില്‍ നിന്ന് സംഘാടകര്‍ വാങ്ങിയിട്ടുള്ളത്. അതിന് രസീതിയില്ല.സാരി സ്‌പോണ്‍സര്‍ഷിപ്പില്‍ ലഭിച്ചതാണ്. കുട്ടികള്‍ക്ക് കൊടുത്തത് രണ്ട് ബിസ്‌ക്കറ്റും ഒരു ജ്യൂസും മാത്രമാണ്. ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണ്", ബിജി മാതൃഭൂമിയോട് പറഞ്ഞു.


കുട്ടികളുള്‍പ്പെടെ 12,000 പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സ്റ്റേഡിയത്തില്‍ ഐ.എസ്.എല്‍ മത്സരം നടക്കുമ്പോള്‍ പോലും കൃത്യമായ ഗതാഗത നിയന്ത്രണം നടപ്പിലാക്കാറുണ്ട്. സംസ്ഥാനത്തുടനീളം ഗിന്നസ് റെക്കോഡാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചെന്നും അപ്പോഴാണ് 12,000 കുട്ടികള്‍ വരുമ്പോള്‍ കൃത്യമായ ഗതാഗത നിയന്ത്രണം ഇല്ലാത്തതെന്നും ബിജി ആരോപിച്ചു.


എറണാകുളത്തുനിന്ന് 3 മണിക്ക് സ്‌റ്റേഡിയത്തിലേക്ക് കടന്നവര്‍ വീട്ടിലെത്തുന്നത് 11.30മണിക്കാണ്. നൃത്തം കളിച്ച് അവശരായകുട്ടികള്‍ മൂന്നുമണിക്കൂറോളം ബസിലിരിന്നു. ഗിന്നസ് റെക്കോഡ് കിട്ടിയത് മൃദംഗ വിഷനാണ്. ഇത് ഒരു സ്വകാര്യ ഏജന്‍സിയാണെന്നാണ് മനസിലാക്കുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം ഇതില്‍ പങ്കെടുക്കുത്തുവെന്നും ഒരു സ്വകാര്യഗ്രൂപ്പിന്റെ ഗിന്നസ് റെക്കോഡിന് എന്തിനാണ് നമ്മള്‍ ഇത്രയും പണം ചെലവാക്കിയതെന്ന സംശയം ഉയരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25