ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു

ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു
ഒന്നാംഘട്ടം നാടിന് സമർപ്പിച്ചു
Share  
2024 Dec 30, 10:14 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കണ്ണൂർ : സംസ്ഥാനത്തെ ആദ്യ നദീപുനരുജ്ജീവന പദ്ധതി നാടിന്‌ സമർപ്പിച്ചു. കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ടമാണ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നാടിന് സമർപ്പിച്ചത്‌. മലിനീകരണവും പലവിധ ഇടപെടലുകളും മൂലം ശോഷിച്ച കാനാമ്പുഴ ശുചീകരണത്തിന്റെ ഭാഗമായി അദ്‌ഭുതകരമായ ജനകീയ മുന്നേറ്റമാണ് നടന്നതെന്ന് മന്ത്രി പറഞ്ഞു. എളയാവൂർ കൂടത്തിൻതാഴെയിൽ പുഴയോരത്ത് നടന്ന ചടങ്ങ് അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനും സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്കും അനുശോചനം രേഖപ്പെടുത്തിയാണ് ആരംഭിച്ചത്.


കോർപ്പറേഷൻ കൗൺസിലർ നിർമല അധ്യക്ഷയായി. ഹരിതകേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ.സോമശേഖരൻ റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ കെ.പ്രദീപൻ, കെ.പി.രജനി, എസ്‌.ഷഹീദ, സംഘാടകസമിതി കൺവീനർ ധനേഷ് മോഹൻ, കെ.കെ.പ്രകാശൻ, കെ.ബാബുരാജ്, പി.ഭരതൻ, രാഗിണി, എം.ഉണ്ണികൃഷ്ണൻ, ബഷീർ എന്നിവർ സംസാരിച്ചു.


വീണ്ടെടുത്ത പുഴഹരിതകേരളം മിഷന്റെ പദ്ധതിയുടെ ഭാഗമായി, ജലസേചന വകുപ്പിന്റെ പദ്ധതിവിഹിതത്തിൽനിന്ന്‌ 4.40 കോടി രൂപ ഉപയോഗിച്ച് ചീപ്പ് പാലം മുതൽ തിലാന്നൂർ ശിശുമന്ദിരം റോഡ് വരെയുള്ള കാനാമ്പുഴയുടെ ഭാഗങ്ങളിലും കണ്ണൂർ മണ്ഡലം എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ ഉപയോഗിച്ച് ചൊവ്വ റെയിൽവേ പാലം മുതൽ മണ്ടേൻവയൽ വരെയുള്ള ഭാഗങ്ങളിലുമാണ് പുനരുദ്ധാരണം നടപ്പാക്കിയത്. ഈ പ്രവൃത്തിവഴി എളയാവൂർ, പെരിങ്ങളായി പാടശേഖരങ്ങളിലേക്കുള്ള ജലസേചനസൗകര്യം വർധിച്ചു.


കാനാമ്പുഴയുടെ സൗന്ദര്യം വീണ്ടെടുക്കുകയും പൊതുജനങ്ങൾക്ക് സൗന്ദര്യം ആസ്വദിക്കാൻ നടപ്പാത നിർമിക്കുകയും അതുവഴി വിനോദസഞ്ചാരസാധ്യത വർധിക്കുകയും ചെയ്തു.


മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻമലയിൽനിന്ന് ഉദ്ഭവിച്ച് മാച്ചേരി, കാപ്പാട്, തിലാന്നൂർ, താഴെചൊവ്വ, കുറുവ, ആദികടലായി എന്നീ പ്രദേശങ്ങളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന കാനാമ്പുഴയ്ക്ക് 10 കിലോമീറ്ററോളം നീളമുണ്ട്. കൈയേറ്റങ്ങളും കരയിടിച്ചിൽ പോലുള്ള പ്രകൃതി ദുരന്തങ്ങളും മാലിന്യമിടലും കാരണം കാനാമ്പുഴ നാശോന്മുഖമായിരുന്നു.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
HARITHAMRUTHA 25