പട്ടിക്കാട് : പൂരം ഭംഗിയായി നടത്തലാണ് പോലീസിന്റെ പണിയെന്നും അല്ലാതെ പൂരം മുടക്കലല്ലെന്നും മന്ത്രി കെ. രാജൻ. ചെമ്പൂത്ര മകരച്ചൊവ്വ ഉത്സവ അവലോകന യോഗത്തിലാണ് മന്ത്രിയുടെ പരാമർശം. ഇരവിമംഗലം, പാലയൂർ എന്നിവിടങ്ങളിൽ പോലീസും പ്രദേശവാസികളും തമ്മിലുണ്ടായ സംഘർഷം എടുത്തു പറഞ്ഞായിരുന്നു മന്ത്രിയുടെ പരാമർശം.
ജനുവരി 14-ന് നടക്കുന്ന മകരച്ചൊവ്വ ഉത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗം ജയകുമാർ ആദംകാവിൽ, എ.ഡി. എം. ടി. മുരളി, സോഷ്യൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ കെ. മനോജ്, ക്ഷേത്രം പ്രസിഡന്റ് കെ.കെ. രാജേഷ്, ക്ഷേത്ര ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മകരച്ചൊവ്വ ദിവസം ദേശീയപാതയിലാവശ്യമായ വെളിച്ചത്തിനുള്ള സംവിധാനവും ഗതാഗത സംവിധാനവും നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജീകരിക്കാനും ധാരണയായി. വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ജനുവരി അഞ്ചിന് ചേരാനും തീരുമാനിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group