നിർമിതികളുടെ പുതുലോകം പരിചയപ്പെടുത്തി ലെൻസ്‌ഫെഡ് എക്സ്‌പോ

നിർമിതികളുടെ പുതുലോകം പരിചയപ്പെടുത്തി ലെൻസ്‌ഫെഡ് എക്സ്‌പോ
നിർമിതികളുടെ പുതുലോകം പരിചയപ്പെടുത്തി ലെൻസ്‌ഫെഡ് എക്സ്‌പോ
Share  
2024 Dec 28, 09:05 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കാഞ്ഞങ്ങാട് : കെട്ടിടനിർമാണരംഗത്തെ ഏറ്റവും പുതിയ സംവിധാനങ്ങളെ പരിചയപ്പെടുത്തിയും വിവിധ കമ്പനികളുടെ ഉത്പന്നങ്ങളെ കാട്ടിത്തന്നും ലെൻസ്‌ഫെഡ് (ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) ജില്ലാ കമ്മിറ്റിയുടെ എക്സ്‌പോ (എക്സിബിഷൻ ഓഫ് ബിൽഡിങ് മെറ്റീരിയൽസ്). കൊവ്വൽപ്പള്ളി വൈറ്റ് ഹൗസ് മൈതാനത്താണ് നൂറിലേറെ സ്റ്റാളുകൾ ഒരുക്കിയുള്ള പ്രദർശനം നടക്കുന്നത്. കെട്ടിടനിർമാണരംഗത്ത് പുത്തൻ കാഴ്ചകൾ, പുതിയ സംവിധാനങ്ങൾ, അതിനൂതനരീതിയിലുള്ള നിർമിതികൾ. വീടോ കെട്ടിടമോ എടുക്കാനാഗ്രഹിക്കുന്നവർക്ക് മാത്രമല്ല, മാറ്റങ്ങളെ അറിയേണ്ടുന്നത് ഏതൊരാളുടെയും ആവശ്യമെന്നനിലയിലാണ് ലെൻസ്‌ഫെഡ് ജില്ലാ കമ്മിറ്റി അതിനുള്ള അവസരമൊരുക്കിയതെന്ന് സ്വാഗതസംഘം ചെയർമാൻ സജി മാത്യുവും ജില്ലാ പ്രസിഡന്റ് സി.വി.വിനോദ്കുമാറും പറഞ്ഞു. വീടോ മറ്റു കെട്ടിടങ്ങളോ എന്തുമാകട്ടെ, അതു മറ്റെവിടെയെങ്കിലുംവെച്ച് നിർമിച്ച് ആ സ്ഥലത്ത് കൊണ്ടുവന്ന് സ്ഥാപിക്കും.


പുതിയ നിർമാണരീതികളുടെ ചെലവ് എത്ര. നിർമിതികൾക്കുവേണ്ട സമയമെത്ര, വീടുവെക്കാൻ ചുരുങ്ങിയത് എത്ര സ്ഥലം വേണ്ടിവരും. ഇത്തരം ചോദ്യങ്ങൾക്കെല്ലാം മേളയിൽ ഉത്തരം നൽകുന്നു. ഞായറാഴ്ച വരെയാണ് മേള. രാവിലെ 10.30 മുതൽ രാത്രി ഒൻപത് വരെയാണ് പ്രദർശന സമയം.


സെമിനാർ


പരിപാടി കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സജി മാത്യു അധ്യക്ഷനായി. നഗരസഭാ ഉപാധ്യക്ഷൻ ബിൽട്ടക്ക് അബ്ദുള്ള, സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ, സംസ്ഥാന ഖജാൻജി ടി.ഗിരീഷ്‌കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.സി.മധുസൂദനൻ, പ്രസീജ്കുമാർ, ടി.ജെ.സെബാസ്റ്റ്യൻ, എം.വിജയൻ, സ്വാഗതസംഘം ജനറൽ ഇ.പി.ഉണ്ണികൃഷ്ണൻ, പി.രാജൻ തുടങ്ങിയവർ സംസാരിച്ചു.


എക്സ്‌പോയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 'മാതൃഭൂമി' സപ്ലിമെന്റ് സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ്കുമാർ കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രസീജ്‌കുമാറിന് കൈമാറി പ്രകാശനം ചെയ്തു. വൈകീട്ട് കെട്ടിടനിർമാണ നിയമവും പൊതുജനങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാർ എം.രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സി.വി.വിനോദ്കുമാർ അധ്യക്ഷനായി. ടി.ജാബിർ വിഷയം അവതരിപ്പിച്ചു. എൻ.മനോജ്, കെ.മനോജ്, തങ്കമ്മ തോമസ്, വി.വി.ഗോപാൽ, കെ.ദിനേശൻ എന്നിവർ സംസാരിച്ചു.


ശനിയാഴ്ച രാവിലെ 10.30-ന് സെമിനാർ എ.കെ.എം.അഷറഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് കാസർകോടിന്റെ 'സമഗ്ര വികസനം കാഴ്ചപ്പാടുകളും പദ്ധതികളും' എന്ന വിഷയത്തിൽ നടക്കുന്ന കോൺക്ലേവ് ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. മുഖ്യാതിഥിയാകും.


29-ന് രാവിലെ 10.30-ന് സെമിനാർ കളക്ടർ കെ.ഇമ്പശേഖർ, വൈകീട്ട് നാലിന് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ എന്നിവർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ. മുഖ്യാതിഥിയാകും.




samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25