ചപ്പാരപ്പടവ് : കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ അനുമതിയുള്ള ഷൂട്ടർമാർക്ക് പ്രതിഫലമില്ല. തദ്ദേശസ്ഥാപനങ്ങളാണ് ഇത് നൽകേണ്ടത്. ഒരു പന്നിയെ വെടിവച്ചുവീഴ്ത്തുന്ന ഷൂട്ടർക്ക് ആയിരം രൂപ സർക്കാർ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. എങ്കിലും ഇപ്പോൾ ഒരുരൂപപോലും പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഷൂട്ടർമാർ പറയുന്നു. കർഷക രക്ഷാസേന എന്ന പേരിൽ നടുവിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സേന കഴിഞ്ഞ രണ്ടുവർഷത്തിനിടെ അൻപതിലേറെ പന്നികളെ കൊന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരുരൂപ പോലും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി ബെന്നി മുട്ടത്തിൽ പറയുന്നു. ഉദയഗിരി, നടുവിൽ, കുറുമാത്തൂർ, മലപ്പട്ടം, മയ്യിൽ, ഇരിക്കൂർ, മാടായി, ചപ്പാരപ്പടവ്, എരുവേശ്ശി, ആലക്കോട് എന്നീ പഞ്ചായത്തുകളിലാണ് കർഷക രക്ഷാസേന പ്രവർത്തിക്കുന്നത്.
ചെലവ് സ്വയംവഹിക്കും
പഞ്ചായത്ത് പ്രസിഡന്റുമാരോ അംഗങ്ങളോ വിളിച്ച് പന്നിശല്യത്തെപ്പറ്റി അറിയിക്കുമ്പോൾ സ്ഥലത്തെത്തുകയാണ് കർഷക രക്ഷാസേനാ അംഗങ്ങൾ ചെയ്യുന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പന്നികളെ വെടിവച്ചിട്ടശേഷം വെറുംകൈയോടെ പോകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. തോക്കിനുള്ള ലൈസൻസ്, അറ്റകുറ്റപ്പണികൾ, തിരകൾ വാങ്ങൽ എന്നിവയ്ക്കെല്ലാം പണം ആവശ്യമാണ്. ഇതും യാത്രാച്ചെലവുമെല്ലാം സ്വയം വഹിക്കുകയായിണിവർ.
ജീവൻ പണയംവെച്ച് നടത്തുന്ന വേട്ടകളിൽ ഇവരെ സംരക്ഷിക്കാൻ ഒരു സഹായവും സർക്കാർ നൽകുന്നില്ലെന്നും പരാതിയുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group