മേപ്പാടി : മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമാക്കി ടി. സിദ്ദിഖ് എം.എൽ.എ. നടപ്പാക്കുന്ന 'തളിർ' പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതി തുടങ്ങി. മേപ്പാടി പഞ്ചായത്തിലെ സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി നടപ്പാക്കുന്നതാണ് പദ്ധതി.
വിദ്യാർഥികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് രാജ്യത്തെ ഉന്നത സർവകലാശാലകളിലേക്കും മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമെത്തിക്കുകയാണ് ലക്ഷ്യം. മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ദ്വിദിന ക്യാമ്പോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്യാമ്പിന് മുന്നോടിയായി വിദ്യാർഥികളുടെ അഭിരുചികൾ തിരിച്ചറിയുന്നതിനുള്ള പരീക്ഷകൾ നടത്തി. അതിനെ അടിസ്ഥാനമാക്കിയുള്ള ക്ലാസുകളാണ് വിദ്യാർഥികൾക്ക് നൽകിയത്. കേരളത്തിലെ സോഷ്യൽ എൻജിനിയറിങ് ഗ്രൂപ്പായ വീക്യാൻ സോഷ്യൽ ഇനവേറ്റേഴ്സാണ് പദ്ധതി രൂപകത്പന ചെയ്ത് നടപ്പാക്കുന്നത്.
ക്യാമ്പ് ടി. സിദ്ദിഖ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സയൻസ് മേഖലയിലെ ഭാവി സാധ്യതകളെക്കുറിച്ച് ഡോ. ജോൺലാൽ, മുഹമ്മദ് അജ്മൽ, എ. ഇർഷാദ്, ഡോ. രാജീവ് എന്നിവർ ക്സാസെടുത്തു. ബി.സുരേഷ് ബാബു, വീക്യാൻ സോഷ്യൽ ഇനവേറ്റേഴ്സ് സി.ഇ.ഒ. അഖിൽ കുര്യൻ, ക്യാമ്പ് കോർഡിനേറ്റർമാരായ അപർണ ജോസ്, ഇ.എസ്. സൽകുമാർ, സി.ജി. അതുൽകൃഷ്ണ തുടങ്ങിയവ്‍ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group