അരിക്കുളം : കിടപ്പാടമില്ലാത്ത ഒരുകുടുംബത്തിന് ഭൂമി ദാനംചെയ്ത കാരയാട് തണ്ടയിൽ താഴെ മേലിപ്പുറത്ത് ബീരാൻകുട്ടി ഹാജി മനുഷ്യസ്നേഹത്തിന് ഉദാത്തമാതൃക തീർത്തു. അറുപത്തിരണ്ടുകാരനായ ബീരാൻകുട്ടി ഹാജി ആറുവർഷത്തോളമായി കുരുടിമുക്കിൽ ഓട്ടോഡ്രൈവറാണ്. മുൻപ് ജീപ്പ് ഡ്രൈവറായിരുന്നു.
ഇപ്പോൾ ‘മുസാഫിർ’ എന്ന പേരുള്ള ഓട്ടോ ഓടിച്ച് ജീവിതമാർഗം കണ്ടെത്തുകയാണിദ്ദേഹം. അരിക്കുളം പഞ്ചായത്തിലെ മൂന്നാംവാർഡിൽ മേലിപ്പുറത്ത് താഴെ കുടുംബവകയിൽ കിട്ടിയ ഇരുപത്തിനാല് സെന്റ് ഭൂമിയിൽനിന്ന് മൂന്നുസെന്റ് സ്ഥലമാണ് നിരാലംബരും നാട്ടുകാരുമായ ദമ്പതിമാർക്ക് അദ്ദേഹം ദാനംചെയ്തത്. കാരയാട് ഒന്നാംവാർഡ് 148 ബൂത്ത് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറികൂടിയാണ് ബീരാൻകുട്ടി ഹാജി. ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഭാര്യ ജമീലയുടെയും മക്കളുടെയും പിന്തുണയുണ്ട്.
ജനുവരി രണ്ടിന് ഏക്കാട്ടൂരിൽ നടക്കുന്ന ഉമ്മൻചാണ്ടി ചാരിറ്റബിൾ സെന്റർ ഉദ്ഘാടനപരിപാടിൽ ഭൂമിയുടെ പ്രമാണം ഷാഫി പറമ്പിൽ എം.പി. ദമ്പതിമാർക്ക് കൈമാറും. ബീരാൻകുട്ടി ഹാജിക്ക് പിന്തുണയുമായി ഉറ്റസുഹൃത്തുക്കളും കോൺഗ്രസ് പ്രവർത്തകരുമായ ശിവൻ ഇലന്തിക്കരയും ഹാഷിം കാവിലുമുണ്ട്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group