ഇ ഇ എഫ് ഐ യുടെ നേതൃത്വത്തിൽ നടത്തുന്ന അനിശ്ചിതകാല സമരം 10 ദിവസം പിന്നിട്ടു
1. 22-10-2024-ൽ മാനേജ്മെൻ്റും അംഗീകൃതസംഘടനയും നിയമനത്തിന് സംയുക്തമായി തീരുമാനിച്ച എണ്ണം നിയമനം പി. എസ്. സി യ്ക്ക് റിപ്പോർട്ട് ചെയ്യുക.
2. 22-10-2024 ൽ തീരുമാനിച്ച പ്രകാരം ആശ്രിത നിയമനം നടത്തുക.
3. ഉപഭോക്താക്ക ൾക്ക് മെച്ചപ്പെട്ട സേവനംനൽകുവാൻ ഇലക്ട്രിസിറ്റി വർക്കർ നിയമനം നടത്തുക.
4. ഉപഭോക്താക്ക ൾക്ക് തടസരഹിത സേവനം നൽകുവാൻ കോടതിയലഷ്യ കേസ് തീർപ്പാക്കി വർക്കറിൽ നിന്നും ലൈൻമാൻ പ്രൊമോഷൻ നടത്തുക.
5. ഗുണമേന്മയുള്ള സാധന സാമഗ്രികൾ സമയബന്ധിതമായി വിതരണം ചെയ്യുക.
6. ശമ്പള പരിഷ്ക്കരണ കരാറുകൾക്ക് അംഗീകാരം നൽകുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക.
7. ജീവനക്കാർക്കും പെൻഷൻകാർക്കും സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക.
8. കരാർ തൊഴിലാളി ബില്ലുകൾ യഥാസമയം നൽകുക.തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( ഇഇഎഫ്ഐ ) തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം 10 ദിവസം പിന്നിട്ടു. പത്താം ദിവസത്തെ ധർണ്ണാ സമരം വി. കെ പ്രശാന്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ നിയമനങ്ങൾ നടത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ നടത്തുന്ന സമരം ആദ്യത്തെ അനുഭവമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയോടെ തൊഴിലാളികൾ നടത്തുന്ന ഈ സമരത്തിന് ഒരു ജന പ്രതിനിധി എന്ന നിലയിൽ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കെ. എസ്. ഇ ബി വർക്കേഴ്സ് അസോസിയേഷൻ സി. ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് രഘുനാഥ് കെ അധ്യക്ഷനായി.
കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രശാന്ത് സ്വാഗതം ആശംസിച്ചു.
കെ. എസ് ഇ. ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി
ഭാരവാഹികളായ പ്രമോദ് പി. കെ, വി അനിൽകുമാർ, എസ്. ലാലു, ട്രഷറർ സജു എ. എച്ച്, ഉണ്ണികൃഷ്ണൻനായർ കെ എസ്., സജീവ്കുമാർ എം. പി, ശ്രീനാഥ് ജി എന്നിവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷാജി, സുരേഷ്, ദീപ എന്നിവരും
ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ ബിന്ദു പി ആർ, സന്തോഷ്, രാജേഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
സോളാറിലേക്ക് മാറിയില്ലേ ?
ഇനിയും അവസരമുണ്ട്.
78000 രൂപ വരെ കേന്ദ്രസർക്കാർ സബ്സിഡിയിൽ കേരളത്തിൽ എവിടെ വേണമെങ്കിലും സോളാർ സ്ഥാപിക്കാം...
NO COST EMI സൗകര്യം ലഭ്യമാണ്...
കേന്ദ്രമന്ത്രാലയമായ MNRE നേരിട്ട് നടത്തുന്ന പി എം സൂര്യഘർ പദ്ധതി .MNRE ഗുണമേന്മ ഉറപ്പാക്കുന്നു.
വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് മുൻപ് ചിന്തിക്കൂ.... ഒരിക്കലല്ല ...പലവട്ടം.
സൂര്യനെ വിറ്റ് കാശാക്കുന്നവർ എന്ന പേരിട്ടു വിളിച്ച ഞങ്ങളെ കളിയാക്കി ചിരിച്ചവരിൽ ബഹുഭൂരിഭാഗം പേരും ഇന്ന് ഞങ്ങളുടെ സുഹൃത്തുക്കളും ഗുണഭോക്താക്കളും ആണെന്ന് അഭിമാനപൂർവ്വം !
മാറി ചിന്തിച്ചത് കൊണ്ടുമാത്രമാണ് ഇവരിൽ മുഴുവൻപേർക്കും സൂര്യപ്രകാശത്തിൽ നിന്ന് വമ്പിച്ച ലാഭം നേടിയെടുക്കാൻ കഴിഞ്ഞത്...
സോളാർ സ്ഥാപിക്കുമ്പോൾ മികവിൽ മികച്ചത് എന്നതിൽ വിട്ടുവീഴ്ചയരുത് .
ഗുണമേന്മയുള്ള സോളാർ ഉൽപ്പന്നങ്ങൾ മാത്രം സ്ഥാപിച്ചുകൊണ്ട് ദീർഘകാലസേവനം ഗ്യാരണ്ടിയും ഉറപ്പുവരുത്തുക.
ഇൻവർട്ടറും അനുബന്ധ ഉപകരണങ്ങളും സാങ്കേതികവിദഗ്ധരുടെ മേൽനോട്ടത്തിൽ തന്നെ സ്ഥാപിക്കുക..
ഞങ്ങളും പങ്കാളികളാകുന്നു.
സൗരോർജ്ജ രംഗത്തെ അനന്തസാധ്യതകളെ കുറിച്ച് അറിയുവാൻ വിളിക്കൂ ..
ഞങ്ങൾ എത്താം അറിവ് പകരാം സൗജന്യമായി...
കറണ്ട് ബില്ലും പവർകട്ടും ഇല്ലാത്ത യുഗത്തിലേക്ക് സ്വാഗതം...
e-luxenergy. നിങ്ങളോടൊപ്പം ...
Contact:-
Thrissur- 9946946430,8547508430,
Kollam:9400474608,9946946430
Thiruvanthapuram:8590446430,7907277136
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group