മുക്കാളി സെൻട്രൽ ബാങ്കിൻ്റെ എടിഎം കൗണ്ടർ കാര്യക്ഷമമല്ലെന്ന് നാട്ടുകാർ ; പരക്കെ പരാതി
വടകര: സെൻട്രൽ ബാങ്കിൻ്റെ ചോമ്പാല ശാഖയുടെ കീഴിൽ സെൻട്രൽ മുക്കാളിയിൽ പ്രവർത്തിച്ചുവരുന്ന എ ടി എം കൗണ്ടർ കാര്യക്ഷമമല്ലെന്ന കാര്യത്തിൽ മുക്കാളിയിലെ കച്ചവടക്കാർക്കും നാട്ടുകാർക്കും ദീർഘനാ ളായി പരക്കെ പരാതി ഉയരുന്നു .
പണം എടുക്കാൻ വരുന്നവർ പലപ്പോഴും മടങ്ങി പോകേണ്ട അവസ്ഥ ഇവിടുത്തെ പതിവ് കാഴ്ച്ച .
തൊട്ടടുത്തുതന്നെയുള്ള മറ്റൊരു എ ടി എം കൗണ്ടറും പ്രവർത്തനരഹിതം . സെൻട്രൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തന്നെയാണ് എ ടിഎം കൗണ്ടർ.
പണം ലഭിക്കാതെ വന്നതോടെ അക്കൗണ്ട് ഉടമകൾ പണത്തിനായി ബാങ്കിൽ വരുന്നതോടെ ഇവിടെ തിരക്ക് വർദ്ധിച്ചിട്ടുണ്ടെന്ന് സമീപകാലവാർത്തകൾ സാക്ഷ്യപ്പെട്ടുത്തുന്നു
മിനിയാന്ന് വെകുന്നേരം ഇതേ എ ടിഎം കൗണ്ടർ തകരാറായതിനാൽ പണമെടുക്കാനാവാതെ തിരിച്ചുപോയബഹുഭൂരിഭാഗം പേരിൽ പലരും ഇന്നലെ വൈകുന്നേരം വീണ്ടും ഇതേ എ ടി എം കൗണ്ടറിനു മുൻപിൽ പണം ലഭിക്കാതെ വിഷമിച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാനായത് .
കൂട്ടത്തിൽ നാട്ടുമ്പുറത്തുകാരിയായ ഒരു പാവം സ്ത്രീ അടിയന്തിര ചികിത്സക്കായി ആശുപത്രിയിൽ പോകാൻ വേണ്ടിയായിരുന്നു ഇന്നലെ വൈകുന്നേരം മുക്കാളിയിലെ എ ടി എം കൗണ്ടറിനുള്ളിലേയ്ക്ക് കയറിയത് . പണംകിട്ടാതെ വേവലാതിപ്പെട്ട സ്ത്രീ പലരോടും കടം ചോദിക്കുന്ന ദയനീയമായ കാഴ്ച്ചകൂടിയായപ്പോൾ എ ടി എം കൗണ്ടറിന് മുന്നിൽ കൂടിനിന്ന വരിൽ പലർക്കും പ്രധിഷേധം കനത്തു .
ഇവരിൽ ചിലർ തൊട്ടുപുറകിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബാങ്ക് ശാഖയിൽ പരാതിയുമായെത്തി .
ബാങ്ക് ജീവക്കാരിൽ ചിലർ എ ടി എം കൗണ്ടറിൽ കയറി ചില്ലറചില ചില പരിപാടികൾ നടത്തിയതോടെ മിനിറ്റുകൾക്കുള്ളിൽ കൂടിനിന്നവരിൽ പലർക്കും എ ടി എം കൗണ്ടറിൽ നിന്നും പണമെടുക്കാനായി.
അടിക്കടി തകരാറു സംഭവിക്കുന്ന എ ടി എം കൗണ്ടറിലെ മെഷ്യൻ പറിച്ചുമാറ്റി പുതിയത് സ്ഥാപിക്കാൻ ബാങ്ക് അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും ഇവിടുത്തെ കച്ചവടക്കാരും ആവശ്യപ്പെടുന്നത് .
എടിഎമ്മുകൾ അല്ലെങ്കിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വിവിധ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ്. ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനും സാമ്പത്തിക ഇടപാടുകൾ നടത്താനും പകലും രാത്രിയും ഏത് സമയത്തും ഇത് ഒരു സൗകര്യപ്രദമായ മാർഗം നൽകുന്നുഎന്ന കാര്യം അധികൃതർ വിസ്‌മരിക്കരുതെന്നും നാട്ടുകാർ ഓർമ്മപ്പെടുത്തുന്നു .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group