മൻമോഹൻ സിങ് കോഴിക്കോടിനുമുണ്ട് ഓർമ്മകൾ

മൻമോഹൻ സിങ് കോഴിക്കോടിനുമുണ്ട് ഓർമ്മകൾ
മൻമോഹൻ സിങ് കോഴിക്കോടിനുമുണ്ട് ഓർമ്മകൾ
Share  
2024 Dec 27, 07:49 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

കോഴിക്കോട് : വലിയ ക്രൗഡ്പുള്ളറൊന്നുമായിരുന്നില്ല ഡോ. മൻമോഹൻസിങ്. എന്നിട്ടും തിരഞ്ഞെടുപ്പുപ്രചാരണത്തിന് കോഴിക്കോട്ടെത്തിയപ്പോൾ വൻജനക്കൂട്ടമാണ് അദ്ദേഹത്തെ വരവേറ്റത്. രണ്ടുവട്ടം. 2006-ലും 2009-ലും തിരഞ്ഞെടുപ്പുപ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി കേരളത്തിന്റെ മനസ്സറിഞ്ഞാണ് പ്രസംഗിച്ചത്. രാഷ്ട്രീയത്തേക്കാൾ കേരളത്തിന്റെ സാമ്പത്തികനില മെച്ചപ്പെടാനുള്ള ദർശനങ്ങളായിരുന്നു കൂടുതലും നൽകിയത്.


കേരളത്തിനാവശ്യം കൂടുതൽ ആഭ്യന്തര നിക്ഷേപമാണെന്നും വിദേശത്തുനിന്ന് അയക്കുന്ന പണത്തെമാത്രം ആശ്രയിക്കുന്നത് ആപത്താണെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. വൈജ്ഞാനിക വ്യവസായകേന്ദ്രമാകാൻ കേരളം പ്രയത്നിക്കണമെന്നും 2006-ൽ അദ്ദേഹമാവശ്യപ്പെട്ടു. തൂവെള്ള കുർത്തയും നീല തലപ്പാവുമണിഞ്ഞ് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററിലാണ് 2009 ഏപ്രിൽ 11-ന് വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് മൻമോഹൻ ഇറങ്ങിയത്. കൊച്ചിയിൽ വിമാനമിറങ്ങിയശേഷം ഹെലികോപ്റ്ററിൽ കോഴിക്കോട്ടേക്കെത്തുകയായിരുന്നു. കേരളത്തോടും കോഴിക്കോടിനോടും തനിക്ക് പ്രത്യേക പ്രതിപത്തിയുണ്ടെന്നുപറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. കേന്ദ്രമന്ത്രിമാരായിരുന്ന ഇ. അഹമ്മദ്, എ.കെ. ആന്റണി, വയലാർ രവി എന്നിവരെ പ്രധാനമന്ത്രി ഓരോരുത്തരുടെയും ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രശംസിച്ചു.


രാജ്യത്തിന്റെ അഭിമാനമുയർത്തിയ പി.ടി. ഉഷയെ വാനോളം വാഴ്ത്തിയ പ്രധാനമന്ത്രി ഇക്ബാലിന്റെ കവിതകൾ ചൊല്ലി ജനത്തെ കൈയിലെടുത്തു. ഇടത് സാമ്പത്തിക-രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിശിതമായി വിമർശിച്ചു. കനത്ത മഴപെയ്തിട്ടും ബീച്ചിൽ വൻജനക്കൂട്ടം പ്രധാനമന്ത്രിയെ കാണാനെത്തിയിരുന്നു. പി.വി. ഗംഗാധരൻ, പി. ശങ്കരൻ, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് വിപുലമായ സ്വീകരണമൊരുക്കിയത്.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25