പിണറായി : ലോകം ശ്രദ്ധിക്കുന്നരീതിയിലുള്ള പുനരധിവാസ പ്രവർത്തനങ്ങളാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നടപ്പാക്കാൻ പോവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നേതൃത്വത്തിൽ പിണറായിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി പിണറായി-പാറപ്രം സമ്മേളനത്തിന്റെ 85-ാം വാർഷികാഘോഷ പരിപാടികളുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗീയതയുടെ കാര്യത്തിലും നവഉദാരീകരണ നയങ്ങളുടെ കാര്യത്തിലും കോൺഗ്രസും ബി.ജെ.പി.യും പിന്തുടരുന്നത് ഒരേനയമാണ്. കേരളം ഇതിന് ബദൽ മുന്നോട്ടുവെച്ച് നീങ്ങുന്നു. ഇത് കേന്ദ്രത്തിന് കേരളത്തോടുള്ള പകയായി മാറുന്നു. ഇത് വയനാട് ദുരന്തത്തിലും കണ്ടു. നമ്മൾ യാചിക്കലല്ല, സംസ്ഥാനങ്ങൾക്ക് സഹായം ഉറപ്പാക്കേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണ്. -മുഖ്യമന്ത്രി പറഞ്ഞു. എം.ടി. വാസുദേവൻ നായർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് സമ്മേളനം തുടങ്ങിയത്. സംഘാടകസമിതി ചെയർപേഴ്സൺ വി. ലീല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. സുരേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. മനോഹരൻ, ഏരിയ സെക്രട്ടറി കെ. ശശിധരൻ, ടി. അനിൽ, ലോക്കൽ സെക്രട്ടറി നന്ദനൻ, എം. മനോഹരൻ, കെ.കെ. രാജീവൻ, ടി. സുധീർ പി.എം. അഖിൽ, ടി. ഷബ്ന എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വൊളന്റിയർ മാർച്ചും പ്രകടനവും നടന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group