തിരുവനന്തപുരം: ക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞെത്തി. പുലർച്ചെ 5.50-നാണ് ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പെൺകുഞ്ഞിനെ ലഭിച്ചത്. ആരോഗ്യമന്ത്രി വീണജോര്‍ജ് ഫേസ്ബുക്ക് പേജിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഒപ്പം കുഞ്ഞിനിടാനുള്ള പേരുകളും ക്ഷണിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.
''ഇന്ന് ക്രിസ്തുമസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്. ഈ മകള്‍ക്ക് നമുക്കൊരു പേരിടാം. പേരുകള്‍ ക്ഷണിച്ചു കൊള്ളുന്നു''- മന്ത്രി കുറിച്ചു.
പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ കമന്റുകളായി നിരവധി പേരുകളും എത്തി. ക്രിസ്മസ് രാവില്‍ ലഭിച്ച കുഞ്ഞായതിനാല്‍ ക്രിസ്മസ് പശ്ചാത്തലത്തിലുള്ള പേരുകളാണ് ഭൂരിഭാഗം പേരും പറഞ്ഞത്. ഈ വര്‍ഷം ഇതുവരെ 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മാത്രം ലഭിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group