ചീങ്ങേരിമലയിൽ മഞ്ഞുപെയ്യുമ്പോൾ

ചീങ്ങേരിമലയിൽ മഞ്ഞുപെയ്യുമ്പോൾ
ചീങ്ങേരിമലയിൽ മഞ്ഞുപെയ്യുമ്പോൾ
Share  
2024 Dec 25, 10:07 AM
VASTHU
MANNAN
Dr.NishanthThoppil
mannan
HARITHAMRUTHAM25

അമ്പലവയൽ: മഞ്ഞുപാളികൾക്കുമീതേ തലയുയർത്തി ചീങ്ങേരിമല. പുലർച്ചെ മലമുകളിലേക്കൊരു യാത്രപോകാം. കോടമഞ്ഞുപെയ്യുന്ന ഡിസംബറിൽ വല്ലാത്ത അനുഭവമാണത്. സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ചീങ്ങേരി മലമുകളിൽനിന്നുള്ള കാഴ്ചകൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതുതന്നെ.


ഏതുകാലാവസ്ഥയിലും മലകയറാം


സമുദ്രനിരപ്പിൽനിന്ന് 3640 അടി ഉയരത്തിലാണ് ചീങ്ങേരിമലയുടെ സ്ഥാനം. അമ്പലവയൽ-കാരാപ്പുഴ പാതയിൽ താഴെ കുറ്റിക്കൈതയിൽനിന്ന് തിരിഞ്ഞ് ചീങ്ങേരിമലയിലേക്ക്് പോകാം. പ്രവേശനകവാടത്തിന് അരികിൽവരെ വാഹനമെത്തും. വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചതുമുതൽ സാഹസികസഞ്ചാരികളുടെ താവളമാണിവിടം. വയനാട്ടിൽ ഇടവേളകളില്ലാതെ പ്രവേശനമുള്ള വിനോദസഞ്ചാരകേന്ദ്രമെന്ന പ്രത്യേകതയുമുണ്ട്. മഴക്കാലത്തുപോലും കയറാവുന്ന തരത്തിലാണ് ചീങ്ങേരിമലമുകളിലേക്കുള്ള പാത. ഏതുപ്രായക്കാർക്കും എളുപ്പത്തിൽ മലകയറാൻ കൂടുതൽ സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഡി.ടി.പി.സി. വഴിതെറ്റാതിരിക്കാൻ വെള്ളപ്പതാകകൾ, ചരിഞ്ഞപാറകളിൽ നടന്നുകയറാൻ പിടിവള്ളി, വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ അങ്ങനെയെല്ലാമുണ്ട്.


കൂടുതൽ സൗകര്യങ്ങളൊരുങ്ങും


ചുറ്റോടുചുറ്റും മലനിരകളും അവയെ തഴുകുന്ന വെള്ളിമേഘങ്ങളും തണുത്ത കാറ്റുമുണ്ട് മലമുകളിൽ. ഡിസംബറിൽ മലകയറിയാൽ താഴ്‌വരകൾ മഞ്ഞിൽപുതഞ്ഞുനിൽക്കുന്ന കാഴ്ച അതിസുന്ദരമാണ്. മഞ്ഞുകുറവുളള സമയങ്ങളിൽ വയനാട്ടിലെ മലകളെല്ലാം കാണാം. മണിക്കുന്നുമല, അമ്പുകുത്തിമല, ചെമ്പ്രമല, കൊളഗപ്പാറമല തുടങ്ങി പ്രധാന ഭാഗങ്ങളെല്ലാം കാണാം. ഗൂഡല്ലൂർ, മലനിരകൾ, ബ്രഹ്‌മഗിരി മലനിരകൾ എന്നിവയും കാണാം. ഉദയവും അസ്തമയവുമാണ് മനംനിറയ്ക്കുന്ന കാഴ്ച. ജലസമൃദ്ധമായ കാരാപ്പുഴ അണക്കെട്ടിന്റെ ദൂരക്കാഴ്ചയും സുന്ദരം. കാലവർഷക്കെടുതിയെത്തുടർന്ന് അടച്ചിട്ട കേന്ദ്രം സെപ്റ്റംബറിലാണ് തുറന്നത്. രാത്രികാലങ്ങളിൽ ട്രക്കിങ്, ഓഫ് റോഡ് സവാരി എന്നിവകൂടി ഒരുക്കുന്നതിനുള്ള പദ്ധതിയുണ്ട്. ചീങ്ങേരിമലയിൽ 50 ഏക്കർ ഭൂമിയിലധികം ഏറ്റെടുക്കാനാകും. അങ്ങനെയെങ്കിൽ ബഞ്ചി ജമ്പിങ്, കാമ്പിങ്, ടെൻഡിങ്, സാഹസികവിനോദങ്ങൾ എന്നിവയൊരുക്കാനാകും. മലമുകളിലേക്ക് രാത്രി ട്രക്കിങ് നടപ്പാക്കുന്നതിന് മുൻ കളക്ടർ ഡോ. രേണുരാജ് സ്ഥലംസന്ദർശിച്ചിരുന്നു. അനുകൂലസാഹചര്യമാണെന്നും വിലയിരുത്തി.



samudra
SOLAR
Dr.NishanthThoppil
mannan
advt
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25