മേഘ ആന്റണി മിസ് കേരള
Share
കൊച്ചി : 2024-ലെ മിസ് കേരള പട്ടം എറണാകുളം സ്വദേശിനി മേഘ ആന്റണിക്ക്. കോട്ടയം സ്വദേശിനി എൻ. അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശ്ശൂർ സ്വദേശിനി ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് റണ്ണറപ്പുമായി. സാനിയ ഫാത്തിമ (മിസ് ഫോട്ടോ ജനിക്ക്, മിസ് ബ്യൂട്ടിഫുൾ ഹെയർ), അമ്മു ഇന്ദു അരുൺ (മിസ് ബ്യൂട്ടിഫുൾ വോയ്‌സ്), അസ്മിൻ (മിസ് ബ്യൂട്ടിഫുൾ സ്‌കിൻ), റോസ്മി ഷാജി (മിസ് ബ്യൂട്ടിഫുൾ സ്‌മൈൽ), എയ്ഞ്ചൽ ബെന്നി (മിസ് ബ്യൂട്ടിഫുൾ ഐസ്), അദ്രിക സഞ്ജീവ് (മിസ് ടാലന്റഡ്), കീർത്തി ലക്ഷ്മി യു.ബി. (മിസ് കൺജെനിയാലിറ്റി), റോസ്മി ഷാജി (മിസ് ഫിറ്റ്‌നസ്) എന്നിവർ നേടി. ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇംപ്രസാരിയോ-സ്വയംവര സിൽക്സ് മിസ് കേരള മത്സരം സംഘടിപ്പിച്ചത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group