ബേക്കലിന്റെ സൗന്ദര്യം ആസ്വദിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ നാട്ടിലേക്ക് മടങ്ങി
Share
ബേക്കൽ : അവധിക്കാല വിശ്രമത്തിനായെത്തി ബേക്കലിന്റെ സൗന്ദര്യം നുകർന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അവിസ്മരണീയമായ അനുഭവങ്ങളുമായി നാട്ടിലേക്ക് മടങ്ങി.
വിനോദസഞ്ചാരമന്ത്രി പി.എ. മുഹമ്മദ് റിയാസുമായി സംസാരിച്ച് ഝാർഖണ്ഡിലേക്ക് ക്ഷണിച്ച ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നുദിവസത്തെ അവധിക്കാല വിശ്രമത്തിനായി ബേക്കലിൽ എത്തിയ ഝാർഖണ്ഡ് മുഖ്യമന്ത്രി ഒരു ദിവസം അധികം താമസിച്ചു. ബി.ആർ.ഡി.സി. മാനേജിങ് ഡയറക്ടർ പി. ഷിജിൻ അദ്ദേഹത്തിന് ഉപഹാരം കൈമാറി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group