ന്യൂമാഹി : ഗവേഷണങ്ങൾ വേണ്ടത്ര ആഴത്തിൽ നടക്കുന്നില്ലെന്നും ഡോക്ടറേറ്റ് കിട്ടാനും മറ്റുമുള്ള കാട്ടിക്കൂട്ടലായി ഗവേഷണം മാറുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ പറഞ്ഞു.
വി.കെ. സുരേഷ് ബാബു രചിച്ച കല്ലായി ഗ്രാമത്തിന്റെ കഥ - ചരിത്രഗ്രന്ഥം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തെ തിരസ്കരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന കാലമാണിത്.
ഭരണഘടനയെ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ശക്തികൾ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് മതേതരത്വം തകർക്കാനാണ് ശ്രമിക്കുന്നതെന്നും സ്പീക്കർ കുറ്റപ്പെടുത്തി. ചില പ്രദേശത്ത് വലിയ തോതിൽ വികസനം നടക്കുമ്പോൾ മറ്റ് ചില പ്രദേശങ്ങൾക്ക് വേണ്ടത്ര പരിഗണന കിട്ടാതെ അപ്രത്യക്ഷമാകും.
അതിന്റെ ഉദാഹരണമാണ് കല്ലായി ഗ്രാമത്തിന്റെ കഥ എന്ന ഈ ചരിത്രഗന്ഥം. ന്യൂമാഹി മലയാള കലാഗ്രാമത്തിൽ നടന്ന ചടങ്ങിൽ കവിയൂർ രാജഗോപാലൻ പുസ്തകം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു.
ഡോ. എ. വത്സലൻ പുസ്തക പരിചയം നടത്തി. സി.കെ. രമേശൻ, അർജുൻ പവിത്രൻ, അടിയേരി ഗംഗാധരൻ, പ്രൊഫ. എ.പി. സുബൈർ, ചാലക്കര പുരുഷു, പവിത്രൻ മൊകേരി, ഹെൻററി ആൻറണി, കെ.പി. രാമദാസൻ, വി. മനോജ് തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group