കോഴിക്കോട് : ക്രിസ്മസിന് നിറമുണ്ടോ, ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലായിടത്തും കാണാം ചുവപ്പും വെള്ളയും; ക്രിസ്മസ് അപ്പൂപ്പനായി, ബലൂണുകളായി, അലങ്കാരങ്ങളായി, ഉടുപ്പുകളായി അങ്ങനെയങ്ങനെ. മഞ്ഞുപുതഞ്ഞതുപോലെ മനസ്സിലും നിറയുന്ന കുളിരായിമാറുകയാണ് ക്രിസ്മസ് കാലം.
മിഠായിത്തെരുവിലും നഗരപാതയോരങ്ങളിലും കടകളിലുമെല്ലാം ക്രിസ്മസ് വിപണി സജീവം. അലങ്കാരങ്ങളും ഇലക്‌ട്രിക് ലൈറ്റുകളുടെ തിളക്കവുമെല്ലാം ചേരുമ്പോൾ മനംകവരുന്ന കാഴ്ചകളാണെങ്ങും. സാന്താക്ലോസിന്റെ രൂപത്തിലുള്ള വമ്പൻ ബലൂണുകളാണ് ഇത്തവണത്തെ പ്രധാന ആകർഷണം. തൊപ്പിയും ക്രിസ്മസ് ട്രീയും മുഖംമൂടിയുമെല്ലാം പതിവുപോലെയുണ്ട്. അതിനൊപ്പം കുഞ്ഞുകണ്ണുകളിൽ കൗതുകംനിറയ്ക്കുന്നതാണ് ചുവന്ന കണ്ണടയും ഹെയർബാൻഡുമെല്ലാം. സാന്താക്ലോസിന്റെ ഗ്ലാസ്, ത്രീഡി സ്റ്റിക്കറുകൾ, കുട്ടി സാന്താപാവകൾ എന്നിവയുടെ വില 70 രൂപയിൽ തുടങ്ങും. ക്രിസ്മസ് പുൽക്കൂടിനുള്ള ചെറുതും മനോഹരവുമായ അലങ്കാരവസ്തുക്കളും എല്ലായിടത്തുമുണ്ട്.വ്യത്യസ്തരുചികളുമായി കേക്ക് വിപണിയും ഉണർന്നുകഴിഞ്ഞു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group