വെറ്ററിനറി ആംബുലൻസ് സേവനം വീട്ടുപടിക്കലെത്തും -ജെ. ചിഞ്ചുറാണി

വെറ്ററിനറി ആംബുലൻസ് സേവനം വീട്ടുപടിക്കലെത്തും -ജെ. ചിഞ്ചുറാണി
വെറ്ററിനറി ആംബുലൻസ് സേവനം വീട്ടുപടിക്കലെത്തും -ജെ. ചിഞ്ചുറാണി
Share  
2024 Dec 22, 08:00 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

കൂരാച്ചുണ്ട് : ക്ഷീരകർഷകരുടെ വീട്ടുമുറ്റത്ത് സേവനമെത്തിക്കുന്നതിനായി സംസ്ഥാനത്തെ 152 ബ്ലോക്കുകളിലും വെറ്ററിനറി ആംബുലൻസ് സംവിധാനം ഒരുക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി. കൂരാച്ചുണ്ട് പഞ്ചായത്ത് കല്ലാനോടിൽ ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമവും കല്ലാനോട്‌ മിൽക്ക്‌ കളക്‌ഷൻ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തിൽ 29 ബ്ലോക്ക്‌ പഞ്ചായത്തുകളിൽ വെറ്ററിനറി ആംബുലൻസുകൾ നൽകി. എല്ലാ വെറ്ററിനറി സെന്ററുകളിലും ഇത്തരത്തിലുള്ള ആംബുലൻസുകൾ ഭാവിയിൽ നൽകുമെന്നും മന്ത്രി പറഞ്ഞു. 1962 എന്ന നമ്പറിൽ കോൾസെന്ററിലേക്ക് വിളിച്ചാൽ ആംബുലൻസും ഡോക്ടറും കർഷകരുടെ വീട്ടുമുറ്റത്തെത്തും. മൃഗസംരക്ഷണസേവനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തിക്കാൻ എ-ഹെൽപ്പ്‌ പദ്ധതിക്കും തുടക്കമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


കെ.എം. സച്ചിൻദേവ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. ജില്ലാ ക്ഷീരവികസനവകുപ്പ് ഡയറക്ടർ സുരേഖ നായർ പദ്ധതിവിശദീകരണം നടത്തി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത മുഖ്യാതിഥിയായിരുന്നു. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. ശശി, സ്ഥിരംസമിതി ചെയർപേഴ്‌സൺ എം.കെ. വനജ, കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.കെ. അമ്മദ്, ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ്, ബ്ലോക്ക് പഞ്ചായത്തംഗം സഹീർ മാസ്റ്റർ, ബാലുശ്ശേരി ക്ഷീരവികസന ഓഫീസർ പി.കെ. ആബിദ എന്നിവർ സംസാരിച്ചു.


സ്വപ്നസാഫല്യം: കല്ലാനോട്‌ ക്ഷീരസംഘത്തിന് പുതിയകെട്ടിടം


ഗ്രാമപ്പഞ്ചായത്തിലെ ആറ്‌, ഏഴ്‌ വാർഡുകളിൽനിന്നുള്ള ഇരുനൂറിലധികംവരുന്ന ക്ഷീരകർഷകരുടെ ഒരുപതിറ്റാണ്ടായുള്ള സ്വപ്നമാണ് ശനിയാഴ്ച മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനംചെയ്ത കല്ലാനോട്‌ മിൽക്ക്‌ കളക്‌ഷൻ സെന്റർ. 2012 ഫെബ്രുവരിയിലാണ് കല്ലാനോട്‌ ക്ഷീരസംഘം തുടക്കംകുറിച്ചത്. പന്ത്രണ്ടുവർഷത്തിലധികം കല്ലാനോട്‌ മേലെ അങ്ങാടിയിലെ വാടകക്കെട്ടിടത്തിലായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്. സംഘത്തിൽ കർഷകർ കൂടിവന്നപ്പോൾ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങൾ കാരണം നടത്തിപ്പിൽ പ്രയാസം നേരിട്ടിരുന്നു. മേഖലയിലെ ക്ഷീരകർഷകർക്ക് ആശ്രയമായ സംഘത്തിന്റെ പ്രവർത്തനം വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് കല്ലാനോട്‌ സെയ്‌ന്റ് മേരീസ് ഇടവക പുതിയകെട്ടിടത്തിനാവശ്യമായ ആറുസെന്റ് സ്ഥലം ദാനമായിനൽകിയത്. സ്ഥലം ലഭ്യമായതോടെ ഫണ്ട് കണ്ടെത്താനാവശ്യമായ നടപടികളിലേക്ക് കടക്കുകയായിരുന്നു. പതിനാറുലക്ഷം രൂപ ചെലവുവന്ന നിർമാണത്തിൽ 5.75 ലക്ഷം രൂപ സംഘത്തിന്റെ തനതുഫണ്ട് തന്നെ ആയിരുന്നു. 3.75 ലക്ഷം രൂപ ക്ഷീരവികസന ഡിപ്പാർട്ട്‌മെന്റും 2.50 ലക്ഷം രൂപ മിൽമയും അനുവദിച്ചിരുന്നു. ബാക്കിത്തുക കല്ലാനോട്‌ ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് സണ്ണി കാനാട്ടും ഭരണസമിതി അംഗങ്ങളും കണ്ടെത്തുകയായിരുന്നു.


കന്നുകാലി പ്രദർശനമത്സരം:ജേതാവായി ‘അമ്മു’


ബാലുശ്ശേരി ബ്ലോക്ക് ക്ഷീരസംഗമത്തിന്റെ ഭാഗമായി നടന്ന കന്നുകാലി പ്രദർശനമത്സരത്തിൽ എരുമ വിഭാഗത്തിൽ കല്ലാനോട്‌ ക്ഷീരസംഘത്തിലെ ബ്രിജേഷ് എളംബ്ലാശേരിയുടെ എരുമ ‘അമ്മു’വിന് ഒന്നാംസമ്മാനം ലഭിച്ചു. കന്നുകുട്ടി വിഭാഗത്തിൽ കെ.സി. ജോസ്, കറവപ്പശു വിഭാഗത്തിൽ ആൻസി കടുകൻമാക്കൽ, കിടാരി വിഭാഗത്തിൽ ഷോളി ബെന്നി, നാടൻപശു വിഭാഗത്തിൽ ജോബി കടുകൻമാക്കൽ എന്നിവർ വിജയികളായി. കന്നുകാലിപ്രദർശനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനംചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ റംല മാടംവള്ളിക്കുന്നത്ത് അധ്യക്ഷതവഹിച്ചു. വിജയികൾക്ക് ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉപഹാരങ്ങൾ കൈമാറി.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25