കൂട്ടിലങ്ങാടി : പ്ലാസ്റ്റിക് നിർമാർജനത്തോടൊപ്പം ശുചിത്വസുന്ദര നാട് എന്ന സന്ദേശവുമായി ഗാന്ധിജയന്തി ദിനത്തിൽ തുടക്കമിട്ട 'വലിച്ചെറിയൽമുക്ത കൂട്ടിലങ്ങാടി' പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി. ഒന്നാംഘട്ടത്തിൽ പഞ്ചായത്തിലെ ടൗണുകൾ കേന്ദ്രീകരിച്ച് പൊതു ശുചീകരണം നടത്തിയിരുന്നു. സ്‌കുളുകൾക്ക് വേസ്റ്റ് ബിൻ വിതരണവും ജനകീയബോധവത്‌കരണവുമാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുക.
പഞ്ചായത്തുതല ഉദ്ഘാടനം കൂട്ടിലങ്ങാടി ജി.യു.പി. സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ആലുങ്ങൽ അബ്ദുൽമാജിദ് സ്‌കൂൾ ലീഡർ മുഹമ്മദ് റാസിഖിന് ബിൻ കൈമാറി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശബീബ അധ്യക്ഷയായി. ജില്ലാപഞ്ചായത്തംഗം ടി.പി. ഹാരിസ്, സ്ഥിരംസമിതി അധ്യക്ഷൻമാരായ കെ.പി. സൈഫുദ്ദീൻ, വി.കെ. ജലാൽ, ജാഫർ വെള്ളെക്കാട്ട്, പ്രഥമാധ്യാപകൻ വി. അബ്ദുൽ അസീസ്, പി.ടി.എ. പ്രസിഡന്റ് പി.കെ. ഉമ്മർ, പഞ്ചായത്തംഗങ്ങൾ, പി.ടി.എ., എം.ടി.എ., എസ്.എം.സി. അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group