കോട്ടയം: കാഞ്ഞിരപ്പള്ളി ഇരട്ടകൊലപാതകക്കേസിലെ പ്രതി ജോര്‍ജ് കുര്യന് ഇരട്ടജീവപര്യന്തം തടവുശിക്ഷയും ഇരുപത് ലക്ഷം രൂപ പിഴയും. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സഹോദരനേയും മാതൃസഹോദരനേയും വെടിവെച്ചുകൊന്ന കേസിലാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ എട്ടുവര്‍ഷവും അഞ്ച് മാസവും കഠിനതടവ് കൂടി വിധിച്ചിട്ടുണ്ട്.
2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. ഇളയയസഹോദരന്‍ രഞ്ജു കുര്യനെയും മാതൃസഹോദരന്‍ മാത്യു സ്‌കറിയയെയും കാഞ്ഞിരപ്പള്ളിയിലെ കുടുംബവീട്ടില്‍ വെച്ച് ജോര്‍ജ് കുര്യന്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. നെഞ്ചിലും പുറകിലും വെടിയേറ്റ് രഞ്ജു കുര്യന്‍ തത്സമയവും തലക്കും നെഞ്ചിനും വെടിയേറ്റ മാത്യു സ്‌കറിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. വിദേശനിർമിത തോക്കുമായെത്തിയ പ്രതി കുടുംബവീട്ടിലേക്ക് അതിക്രമിച്ചുകയറി ഭക്ഷണമുറിയിൽ സംസാരിച്ചിരുന്ന ഇരുവർക്കുംനേരേ വെടിയുതിർക്കുകയായിരുന്നു. തോക്കിനൊപ്പം 50 തിരകളും പ്രതി കരുതിയിരുന്നു.
വിചാരണവേളയിൽ പ്രതിയുടെ അമ്മയും സഹോദരിയുമടക്കമുള്ള 10 സാക്ഷികൾ കൂറുമാറിയിരുന്നു. ഹൈദരാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റൻ്റ് ഡയറക്ടറായ ബാലിസ്റ്റിക് വിദഗ്‌ധൻ നേരിട്ട് കോടതിയിൽ ഹാജരായി കേസിൽ മൊഴി നൽകി. പ്രതിയുടെ ഫോണിൽ നിന്നും സംഭവം നടന്ന ദിവസത്തെ വാട്‌സാപ്പ് ചാറ്റുകളിൽനിന്നും അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
സംഭവസമയം വീട്ടിലുണ്ടായിരുന്ന രഞ്ജുകുര്യന്റെയും ജോര്‍ജ് കുര്യന്റെയും മാതാപിതാക്കളടക്കം 138 സാക്ഷികളെയും 96 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group