ബന്തിയോട് : ക്രിസ്മസ്, പുതുവർഷം പ്രമാണിച്ച് ശനിയാഴ്ച ആരംഭിക്കുന്ന പ്രത്യേക ചന്തകളിലൂടെ വിപണിയിലെ വിലവർധന പരമാവധി പിടിച്ചുനിർത്താൻ സാധിക്കുമെന്ന് പൊതുവിതരണമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ബന്തിയോട് സപ്ലൈകോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കമ്പനികളമായി സംസാരിച്ച് പ്രത്യേക ചന്തകളിൽ വിവിധ ഉത്പന്നങ്ങൾക്ക് വ്യത്യസ്തങ്ങളായ ഓഫറുകൾ നൽകുന്നുണ്ട്. ശനിയാഴ്ചമുതൽ സംസ്ഥാനത്തെ മാവേലി സ്റ്റോറുകളിലെ ഫ്ളാഷ് സെയിലുകളിൽ ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാല് വരെയുള്ള സമയത്ത് സബ്സിഡി ഇല്ലാത്ത ബ്രാൻഡുകൾക്ക് 10 ശതമാനം അധിക ഇളവ് ഗുണഭോക്താക്കൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എ.കെ.എം. അഷ്റഫ് എം.എൽ.എ. അധ്യക്ഷനായി. മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് റുബീന ആദ്യ വില്പന നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അശോകൻ, മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്തംഗം റഷീദ, സപ്ലൈകോ കോഴിക്കോട് മേഖലാ ഓഫീസർ പി.സി. അനൂപ്, ജില്ലാ സപ്ലൈ ഓഫീസർ കെ.കെ. മനോജ് കുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group