കണ്ണൂർ : ക്രിസ്മസിനെ വരവേൽക്കാൻ ജയിൽജീവനക്കാരുടെ കൂട്ടായ്മയിൽ കൂറ്റൻ നക്ഷത്രമൊരുങ്ങി. ജയിൽജീവനക്കാരുടെ പരിശീലനകേന്ദ്രമായ സിക്കയിലാണ് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായിട്ട് കൂറ്റൻ നക്ഷത്രം ഒരുക്കിയത്. 40 അടി നീളവും 30 അടി വീതിയിലുമുള്ള പ്രകൃതിസൗഹൃദ പ്രതലത്തിൽ പരിശീലനാർഥികളുടെയും ജയിൽ അധികൃതരുടെയും 84 ചിത്രങ്ങൾ പതിച്ച നക്ഷത്രം കാണികൾക്ക് കൗതുകം പകരുന്നതാണ്.
പള്ളിക്കുന്ന് ദേശീയപാതയിൽ സെൻട്രൽ ജയിലിനും ആകാശവാണിക്കും ഇടയിൽ റോഡരികിലാണ് നക്ഷത്രം വർണപ്രഭയിൽ നിൽക്കുന്നത്. സിക്കയിലെ പരിശീലനാർഥികൾ മുളയും ചുവന്ന തുണിയും ഉപയോഗിച്ചാണ് നക്ഷത്രം നിർമിച്ചത്. രാത്രിസമയങ്ങളിൽ വിവിധ വർണ ദീപ സംവിധാനത്തിൽ തിളങ്ങിനിൽക്കുന്ന നക്ഷത്രം കാണാനും ചിത്രങ്ങൾ പകർത്താനും നിരവധിപ്പേർ എത്തുന്നുമുണ്ട്.
കൂടാതെ പുൽക്കൂടും പേപ്പറിൽ നിർമിച്ച 300 നക്ഷത്രങ്ങളും സിക്ക കോംപൗണ്ടിൽ തെളിഞ്ഞു. ഓഫീസർ ഇൻചാർജ് കെ. വേണു, ട്രെയിനിങ് ഓഫീസർ ആനന്ദകൃഷ്ണൻ, പരിശീലകർ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group