പെരിന്തൽമണ്ണ : മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മിൽമ മലപ്പുറം ഡയറി യൂണിറ്റും പാൽപ്പൊടി നിർമ്മാണ ഫാക്ടറിയും സന്ദർശിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മന്ത്രി മൂർക്കനാട്ടുള്ള ഫാക്ടറിയിൽ സന്ദർശനം നടത്തിയത്. മലബാർ മിൽമ മാനേജിങ് ഡയറക്ടർ കെ.സി. ജെയിംസ്, മിൽക് പൗഡർ പ്ലാന്റ് മാനേജർ അരുൺ, മലബാർ മിൽമ മാർക്കറ്റിങ് ഹെഡ് സജീഷ് തുടങ്ങിയവർ മന്ത്രിയെ സ്വീകരിച്ചു. പ്ലാന്റിന്റെ പ്രവർത്തനങ്ങൾ മന്ത്രി പരിചയപ്പെട്ടു. തുടർന്ന് ഉദ്ഘാടനച്ചടങ്ങിന്റെ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി.
24-ന് വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഡയറി യൂണിറ്റിന്റെയും പാൽപ്പൊടി നിർമാണ ഫാക്ടറിയുടെയും ഉദ്ഘാടനം നിർവഹിക്കും. 131.3 കോടി രൂപ ചെലവഴിച്ചാണ് ഫാക്ടറി സ്ഥാപിച്ചിട്ടുള്ളത്. സ്വീഡിഷ് കമ്പനിയായ ടെട്രാപാക്കാണ് നിർമാതാക്കൾ. 131.3 കോടിയിൽ 15 കോടി സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ വിഹിതവും 32.72 കോടി രൂപ നബാർഡ് ഗ്രാമീണ അടിസ്ഥാനസൗകര്യ വികസന ഫണ്ടിൽനിന്നുമാണ് ചെലവഴിച്ചത്.
ബാക്കി തുക മിൽമ മലബാർ മേഖലാ യൂണിയന്റെ വിഹിതമാണ്. കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പ്രവർത്തിക്കുന്നതുമായ മിൽമ പാൽപ്പൊടി നിർമാണ ഫാക്ടറിയുടെ ഉത്പാദനക്ഷമത പത്ത് ടണ്ണാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group