കൊടുങ്ങല്ലൂർ : 12 ദിവസം നീണ്ടുനിൽക്കുന്ന അഴീക്കോട്-മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച് ഫെസ്റ്റിന് ഘോഷയാത്രയോടെ തുടക്കം. ഊഞ്ഞാലാട്ടം, കടൽയാത്ര, വാട്ടർ സ്പോർട്‌സ്, കാർണിവെൽ, ഗാനമേള, നാടകോത്സവം. ബീച്ച് വോളിബോൾ, പട്ടംപറത്തൽ, വടംവലി, ചൂണ്ടയിടൽ, മെഗാഷോ, നാടൻ പാട്ട്, സാംസ്‌കാരിക സമ്മേളനങ്ങൾ, മൊയ്തു പടിയത്തുരാവ്, പി. ഭാസ്‌കരൻ-ബഹദൂർ അനുസ്മരണം, ഇശൽരാവ്, വ്യവസായ സംരംഭക കൂട്ടായ്മ, കയാക്കിങ് തുടങ്ങിയ നിരവധി വിനോദ പരിപാടികൾ ഉണ്ടാകും.
അഴീക്കോട് സീതി സാഹിബ് സ്കൂൾ പരിസരത്തുനിന്നാരംഭിച്ച ഘോഷയാത്ര ഇ.ടി. ടൈസൻ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികൾ എൻ.എസ്.എസ്, എൻ.സി.സി. കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയ നൂറുകണക്കിന് തീരദേശവാസികൾ അണിനിരന്നു. തുടർന്ന് ബീച്ചിൽ വൻ ജനാവലിയെ സാക്ഷിനിർത്തി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
ഇ.ടി. ടൈസൻ എം.എൽ.എ. അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, എം.എസ്. മോഹനൻ, സി.കെ. ഗിരിജ, നൗഷാദ് കറുകപ്പാടത്ത്, അശോകൻ ചരുവിൽ, രാജീവ് പരമേശ്വർ, മുസിരിസ് പൈതൃകപദ്ധതി എം.ഡി. ഡോ. കെ. മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group