വിനോദസഞ്ചാരമേഖലയല്ല ; പുല്ലുമേട് പാത തീർഥാടനത്തിനുള്ളത്, റീൽസ് കണ്ട് ഈവഴി വരരുത്

വിനോദസഞ്ചാരമേഖലയല്ല ; പുല്ലുമേട് പാത തീർഥാടനത്തിനുള്ളത്, റീൽസ് കണ്ട് ഈവഴി വരരുത്
വിനോദസഞ്ചാരമേഖലയല്ല ; പുല്ലുമേട് പാത തീർഥാടനത്തിനുള്ളത്, റീൽസ് കണ്ട് ഈവഴി വരരുത്
Share  
2024 Dec 21, 09:25 AM
VASTHU
MANNAN
Dr.NishanthThoppil
mannan
vasthu
HARITHAMRUTHAM25

ശബരിമല


കാനനപാതയിലൂടെ ശബരിമലയിലെത്താൻ ഭക്തർ തിരഞ്ഞെടുക്കുന്ന പ്രധാന പാതകളിലൊന്നാണ് സത്രം, പുല്ലുമേട് വഴി സന്നിധാനത്തെത്തുന്ന വഴി. 12 കിലോമീറ്ററോളം വരുന്ന ദുർഘടമായ കാനനപാതയാണിത്.


പെരിയാർ കടുവാസങ്കേതത്തിന്റെ ഹൃദയഭാഗത്തുകൂടിയുള്ള യാത്രാപാത വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകൂടിയാണ്. അതുകൊണ്ടുതന്നെ കടുത്ത നിയന്ത്രണങ്ങളും അതീവ സുരക്ഷയും നൽകിയാണ് വനംവകുപ്പ് ഇതുവഴി ഭക്തരെ ശബരിമലയിലേക്ക്‌ കടത്തിവിടുന്നത്. ആറുമണിക്കൂറോളം യാത്രചെയ്താലാണ് ഇതുവഴി സന്നിധാനത്ത് എത്താനാകൂ. പൂർണമായും ആരോഗ്യവും മികച്ച കായികക്ഷമതയും വേണ്ടുന്ന യാത്രയായതിനാൽ എല്ലാവർക്കും ഇതുവഴിവരാനും കഴിയില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ കണ്ട് ഇതുവഴി എത്തുന്ന ഭക്തർ പലപ്പോഴും അപകടം തിരിച്ചറിയുന്നത് യാത്ര നടത്തുമ്പോൾ മാത്രമാണ്.


പുല്ലുമേടിനു ചുറ്റുമുള്ള നിരപ്പായ വനഭൂമികൾ മാത്രം ചിത്രീകരിച്ചാണ് പലരും വീഡിയോ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത്. കുന്നുകളും വലിയ കയറ്റവും കുത്തനെയുള്ള ഇറക്കങ്ങളും വീഡിയോയിൽ കാണാനുമാകില്ല. ഇതറിയാതെ വരുന്ന ഭക്തരാണ് കാട്ടിനുള്ളിലെ ദുർഘടപാതയിൽ ദുരിതയാത്ര നേരിടേണ്ടിവരുന്നത്. മനോഹരമായ കാനനപാതയിൽ വിനോദസഞ്ചാര ലക്ഷ്യത്തോടെയെത്തുന്ന അന്യസംസ്ഥാന തീർഥാടകരും കാട്ടിൽ പെട്ടുപോകുന്നു.


കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ കർണൻ എന്ന തീർഥാടകനും സംഘവും ഇത്തരത്തിൽ വനയാത്രയുടെ ദുരിതമറിഞ്ഞവരാണ്. ഉച്ചയ്ക്ക് 12 മണിയോടെ ഇവർ സത്രത്തിൽനിന്ന് യാത്രതിരിച്ചു. എന്നാൽ കാട്ടിലെ പ്രയാസമേറിയ വഴികൾ എളുപ്പത്തിൽ താണ്ടാൻ കഴിയാതെ കുഴങ്ങി. തുടർന്ന് പലയിടത്തും വിശ്രമിച്ചെങ്കിലും തളർന്നുപോയി. രാത്രി വൈകിയും ഇവർ എത്താത്തതോടെ സന്നിധാനത്തെ വനംവകുപ്പുദ്യോഗസ്ഥർ കുഴങ്ങി. ആനയിറങ്ങുന്ന മേഖലയാണിതെന്നത് അപകടസാധ്യതാഭീതിയും ഉണർത്തി. പോലീസ്, അഗ്നിരക്ഷാസേന, വനപാലകർ എന്നിവരടങ്ങുന്ന സംഘം രാത്രിയിൽ ഇവരെത്തേടി സന്നിധാനത്തുനിന്ന് വനത്തിലേക്ക്‌ തിരിച്ചു. 10 മണിയോടെ കാട്ടിനുള്ളിൽ വഴിയിൽ തളർന്നിരിക്കുന്ന പത്തോളം പേരെയാണ് കണ്ടത്. ഇവരിൽ കണ്ണനെ സ്‌ട്രെച്ചറിലും മറ്റുള്ളവരെ കൈപിടിച്ചും അഗ്നിരക്ഷാസേനാംഗങ്ങളും വനപാലകരും 11 മണിക്ക് സന്നിധാനത്ത് എത്തിച്ചു. സമൂഹമാധ്യമങ്ങളിലെ വീഡിയോ കണ്ടാണ് ഈ വഴി തിരഞ്ഞെടുത്തതെന്നാണ് ഇവർ അധികൃതരോട് പറഞ്ഞത്. പലരും ഭക്ഷണവും വെള്ളവും കിട്ടാതെ അവശരുമായിരുന്നു.


പ്രവേശനം ഉച്ചയ്ക്ക് ഒരുമണിവരെ


സത്രംവഴിയുള്ള പ്രവേശനം ഉച്ചയ്ക്ക് ഒരു മണിവരെ മാത്രമാണ്. 12 കിലോമീറ്റർ യാത്രചെയ്ത് ഇരുൾപരക്കുന്നതിന് മുൻപ് സന്നിധാനത്ത് എത്തുന്നതിനുള്ള സജ്ജീകരണത്തിനാണ് ഇത്തരം നിയന്ത്രണം. സത്രത്തിൽ നിന്ന് ആറുകിലോമീറ്റർ ദൂരത്തിലാണ് പുല്ലുമേട്. വനംവികസന ഏജൻസി ഭക്ഷണത്തിനുള്ള സജ്ജീകരണം ചെയ്തിട്ടുണ്ട്. വഴിയിൽ 60 വനംവകുപ്പ് ജീവനക്കാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ശരാശരി 1800-ഓളം പേരാണ് ഇതുവഴി നിത്യവും ഇപ്പോൾ ദർശനത്തിനെത്തുന്നത്.



samudra
SOLAR
Dr.NishanthThoppil
mannan
advt
vasthu
HARIRHAMRUTHAM 25

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2
Mannan
mannan
vasthu
HARITHAMRUTHA 25